ad
Deshabhimani

ഇറാൻ- യുഎസ് വെടിനിർത്തൽ ചർച്ച: ജെ ഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു

jd vance
വെബ് ഡെസ്ക്

Published on Apr 10, 2026, 08:24 PM | 1 min read

വാഷിം​ഗ്ടൺ: ഇറാൻ- യുഎസ് വെടിനിർത്തൽ ചർച്ച: ജെ ഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു നല്ല വിശ്വാസതയോടെ വേണം ഇറാൻ‌ ചർച്ചയോട് പ്രതികരിക്കാനെന്ന് പറഞ്ഞ വാൻസ് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങളോട് പ്രതികരിച്ചു.


അതേസമയം, സുരക്ഷയമായി ബന്ധപ്പെട്ട് പൂർണമായി അടച്ചുപൂട്ടിയ നിലയിലാണ് പാകിസ്ഥാൻ. ദുർബലമായ ഒരു വെടിനിർത്തൽ തെഹ്റാന്‌റെ ആകാശത്തെ നിശബ്ദമാക്കിയിരിക്കുകയാണ്. തുടർന്ന് യുദ്ധം വളരെ പെട്ടെന്ന് ലോകത്തിന്റെ ഏറ്റവും നിർണായകമായ ഊർജ ധമനിയിലേക്കും ലെബനനിലെ രണ്ടാംഘട്ട യൂണിറ്റിലേക്കും എത്തിയിരിക്കുന്നു. പാകിസ്ഥാനിൽ പ്രധാന പ്രദേശങ്ങളെല്ലാം ബാരിക്കേടുകളാൽ തടഞ്ഞിരിക്കുന്നു. നയതന്ത്ര ചർ‌ച്ചയുടെ ഭാ​ഗമായി രണ്ട് ദിവസം രാജ്യത്ത് അവധി പ്രഖ്യാപിച്ചിരിക്കുക കൂടി ചെയ്തിരിക്കുകയാണ്.


അതേ സമയം ശത്രുക്കൾക്ക് വീണ്ടും ആക്രമിക്കാൻ അവസരം നൽകുന്ന വെടിനിർത്തൽ ആഗ്രഹിക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. തെഹ്‌റാനിൽ വിദേശ അംബാസഡർമാരുമായും അന്താരാഷ്ട്ര സംഘടനാ മേധാവികളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാന്റെ രാഷ്ട്രീയകാര്യ വിദേശകാര്യ ഉപമന്ത്രി മജിദ് തഖ്ത് രവാഞ്ചി ഇക്കാര്യം വ്യക്തമാക്കിയത്.


ചർച്ചകൾക്ക് ഇറാന്റെ പത്തംഗ കർമപദ്ധതി അടിസ്ഥാനമാക്കാൻ ധാരണയായിട്ടുണ്ട്. ഇറാൻ എല്ലായ്പ്പോഴും നയതന്ത്രത്തെയും ചർച്ചകളെയും സ്വാഗതം ചെയ്യുന്നു. എന്നാൽ വ്യാജ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതോ, ചതി ലക്ഷ്യം വെച്ചുള്ളതോ, ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം നടത്താൻ കളമൊരുക്കുന്നതോ ആയ ചർച്ചകളെ ഞങ്ങൾ സ്വാഗതം ചെയ്യില്ല. ആക്രമണം നടത്തുന്ന ശത്രുവിന് വീണ്ടും ആയുധങ്ങൾ ശേഖരിക്കാനും ആക്രമിക്കാനും അവസരം നൽകുന്ന ഒരു വെടിനിർത്തൽ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കൃത്യമായ ഉറപ്പുകളില്ലാതെ ഈ സാഹചര്യം ആവർത്തിക്കപ്പെടില്ലെന്ന് ഞങ്ങൾ സുഹൃദ്‌രാജ്യങ്ങളെ വ്യക്തമായി അറിയിച്ചിട്ടുണ്ട്.- വിദേശകാര്യമന്ത്രി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home