ഇറാനെച്ചൊല്ലി വാക്പോര്; ജർമനിയിൽ നിന്ന് 5000 സൈനികരെ പിൻവലിക്കാനൊരുങ്ങി യുഎസ്

ഫ്രെഡറിക് മെർസും ട്രംപും| image credit: Reuters
വാഷിങ്ടൺ: ജർമനിയിൽ നിന്ന് 5000 അമേരിക്കൻ സൈനികരെ പിൻവലിക്കാനൊരുങ്ങി യുഎസ് പ്രതിരോധ വകുപ്പ്. ഇറാൻ യുദ്ധത്തെച്ചൊല്ലി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ജർമൻ ചാൻസലർ ഫ്രെഡറിക് മെർസും തമ്മിൽ നടന്ന വാക്പോരിന് പിന്നാലെയാണ് തീരുമാനം.
അടുത്ത ആറ് മുതൽ 12 മാസം വരെയുള്ള കാലയളവിൽ സൈനികരെ പിൻവലിക്കുന്ന നടപടി പൂർത്തിയാക്കുമെന്ന് പെന്റഗൺ അറിയിച്ചു. ഇറാനെതിരെയുള്ള യുദ്ധത്തിൽ യുഎസിന്റെ നിലപാടിനെ ഫ്രെഡറിക് മെർസ് വിമർശിച്ചിരുന്നു. തുടർന്ന് ജർമനിക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപും രംഗത്തെത്തിയിരുന്നു. വിമർശനത്തിമ്പിന്നാലെ സൈന്യത്തെ പിൻവലിക്കുമെന്നുള്ള സൂചനയും ട്രംപ് നൽകിയിരുന്നു.
ഇറാൻ യുദ്ധത്തിൽ യൂറോപ്യൻ സഖ്യകക്ഷികളിൽ നിന്ന് പിന്തുണ ലഭിക്കാത്തതിലുള്ള രാജ്യത്തിന്റെ അതൃപ്തിയാണ് പുതിയ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് പെന്റഗൺ വക്താവ് ഷോൺ പാർണെൽ പ്രസ്താവനയിൽ അറിയിച്ചു. ജപ്പാന് ശേഷം യുഎസ് സൈനിക സാന്നിധ്യം ഏറ്റവും കൂടുതലുള്ളത് ജർമനിയിലാണ്. 36000 യുഎസ് സൈനികരാണ് ജർമനിയിലുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.










0 comments