print edition ഇന്ത്യ–പാക് സംഘർഷ സാധ്യതയെന്ന് യുഎസ് സംഘത്തിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2026ലും ഇന്ത്യ–പാകിസ്ഥാൻ സായുധസംഘർഷത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ നയരൂപീകരണ സംഘം. ഭീകരപ്രവർത്തനങ്ങളുടെ ആധിക്യം കാരണം 2026ലും ഇരുരാജ്യങ്ങൾക്കിടയിൽ സംഘർഷങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ നയരൂപീകരണ സംഘമായ ‘ദി കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസി’ന്റെ (സിഎഫ്‌ആർ) റിപ്പോർട്ടിൽ പറയുന്നു. വീണ്ടും ഇന്ത്യ–പാക് സംഘർഷമുണ്ടായാൽ അത് അമേരിക്കൻ താൽപര്യങ്ങളെ മിതമായ രീതിയിൽ ബാധിക്കുമെന്നും വിലയിരുത്തുന്നു.
ജമ്മുകശ്‌മീരിൽ മുപ്പതോളം പാകിസ്ഥാനി ഭീകരർ ഒളിവിൽ പാർക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ‘ഓപറേഷൻ സിന്ദൂറി’ലൂടെ ഇന്ത്യ തിരിച്ചടി നൽകി. മെയ്10ന് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ ധാരണയുണ്ടാക്കി. എന്നാൽ, അതിനുശേഷവും ഇരുരാജ്യങ്ങളും വൻതോതിൽ ആയുധങ്ങൾ സംഭരിച്ച് വലിയ മുന്നൊരുക്കം നടത്തുന്നുണ്ട്. 2026ൽ ഇന്ത്യ–പാക് സംഘർഷത്തിനുപുറമേ പാകിസ്ഥാൻ–അഫ്‌ഗാനിസ്ഥാൻ സംഘർഷത്തിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.










0 comments