print edition ക്യൂബയിലെ യുഎസ് സർവേ വ്യാജം

ഹവാന: ക്യൂബയിൽ അമേരിക്കൻ സൈനിക അധിനിവേശത്തിന് ഭൂരിപക്ഷ പിന്തുണയുണ്ടെന്ന് കാണിച്ച സർവേ വ്യാജം. യുഎസ് സർക്കാരിൽനിന്ന് ഫണ്ട് കൈപ്പറ്റുന്ന സംഘടനകളാണ് സർവേക്ക് പിന്നിൽ പ്രവർത്തിച്ചതെന്ന് ഡ്രോപ്പ് സൈറ്റ് ന്യൂസിന്റെ സഹകരണത്തോടെ ബെല്ലി ഓഫ് ദി ബീസ്റ്റ് മാധ്യമപ്രവർത്തകൻ ബ്ലേക്ക് ബർഡ്‌ജ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
സർവേക്ക് പിന്നിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും നാഷണൽ എൻഡോവ്‌മെന്റ് ഫോർ ഡെമോക്രസിയും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളാണ്. ജനങ്ങളുടെ പ്രതികരണം നേരിട്ട് ചോദിച്ചറിയാതെ വസ്‌തുതകൾ വളച്ചൊടിച്ചാണ് സർവേ തയ്യാറാക്കിയിരിക്കുന്നതെന്ന് ക്യൂബൻ വിദേശ സഹമന്ത്രി ഹൊസെഫിന വിഡാൽ പറഞ്ഞു.









0 comments