ad
Deshabhimani

print edition ഇറാൻ യുദ്ധത്തില്‍ വലഞ്ഞ് അമേരിക്ക

Trump-AFP
വെബ് ഡെസ്ക്

Published on Sep 17, 2026, 01:14 AM | 1 min read

വാഷിങ്‌ടൺ: ഇറാനെതിരായ യുദ്ധം ഏഴാംമാസത്തിലേക്ക് കടക്കവെ വലഞ്ഞ്‌ അമേരിക്ക. ആഗസ്‌ത്‌ ഒന്നുവരെയുള്ള കണക്കനുസരിച്ച്‌ യുദ്ധത്തിനായി അമേരിക്കന്‍ പ്രതിരോധവകുപ്പ് ചെലവിട്ടത്‌ 38 ബില്യന്‍ ഡോളറാണ്‌ (3.34 ലക്ഷം കോടി രൂപ). യുദ്ധം തുടരുകയാണെങ്കിൽ മൂന്ന്‌ ബില്യന്‍ ഡോളറിന്റെ (28,771.2 കോടി രൂപ) അധികചെലവ്‌ വരുമെന്നാണ്‌ കോൺഗ്രഷണൽ ബജറ്റ്‌ ഓഫീസ്‌(സിബിഒ) പുറത്തിറക്കിയ റിപ്പോർട്ടിലുള്ളത്‌.


ഡെമോക്രാറ്റ്‌ പ്രതിനിധി ബ്രണ്ടൻ ബോയ്‌ൽ നൽകിയ അപേക്ഷയിലാണ്‌ കണക്കുകൾ പുറത്തുവിട്ടത്‌. യുദ്ധത്തിൽ നഷ്ടപ്പെട്ട ആയുധങ്ങളും ഉപകരണങ്ങളും മാറ്റിസ്ഥാപിക്കുന്നതിനുള്ള തുകയാണ് ചെലവിൽ ഭൂരിഭാഗവും. കൊല്ലപ്പെട്ടതോ പരിക്കേറ്റതായോ ഉള്ള സൈനികരുടെ നഷ്‌ടപരിഹാരം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.


സിബിഒയുടെ റിപ്പോർട്ട്‌ അനുസരിച്ച്‌ യുദ്ധത്തെത്തുടർന്ന്‌ അമേരിക്കയിൽ വൻതോതിൽ പണപെരുപ്പം വർധിച്ചു. ഹോർമുസ്‌ കടലിടുക്കിലൂടെയും ചെങ്കടലിലൂടെയുമുള്ള എണ്ണവ്യാപാരം പ്രതിസന്ധിയിലായതാണ്‌ അമേരിക്കയെ സാന്പത്തികമായി ഞെരുക്കിയത്‌. 2027 ആദ്യപാദം വരെ 0.5 ശതമാനം വരെ പണപെരുപ്പം വർധിച്ചേക്കാമെന്നാണ്‌ റിപ്പോർട്ട്‌.

ഇറാൻ യുദ്ധം യുഎസിന്റെ ആയുധഖേരത്തിലും വൻ ഇടിവ്‌ വരുത്തി

. അമേരിക്കയ്ക്ക്‌ നഷ്‌ട്ടപ്പെട്ട ആയുധശേഖരം വീണ്ടെടുക്കാൻ കുറഞ്ഞത്‌ അഞ്ചുവർഷം വേണ്ടിവരുമെന്നാണ്‌ റിപ്പോർട്ട്‌. ഇറാൻ ഗൾഫ്‌ രാജ്യങ്ങളിൽ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളിലേക്ക്‌ നടത്തിയ ആക്രമണങ്ങളുടെ നാശനഷ്‌ട്ടം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home