ഓൺലൈനായി മയക്കുമരുന്ന്, ഇന്ത്യ കേന്ദ്രമായുള്ള 200-ലധികം വെബ്‌സൈറ്റുകൾ മരവിപ്പിച്ച് അമേരിക്ക

വാഷിംഗ്ടൺ:അന്തർദേശീയ ക്രിമിനൽ സംഘടനകളുമായി ബന്ധമുള്ളതായി ആരോപിച്ച് ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന 200-ലധികം ഫാര്‍മസി വെബ്‌സൈറ്റുകൾ അമേരിക്കൻ ഫെഡറൽ അധികാരികൾ പിടിച്ചെടുത്തു.നിത്യവും ലക്ഷകണക്കിന് ഓര്‍ഡറുകൾ കൈകാര്യം ചെയ്തിരുന്ന ഓൺലൈൻ വില്പന സംവിധാനങ്ങളാണ്.
അനധികൃതമായി പ്രവർത്തിച്ചിരുന്ന ഈ ഓൺലൈൻ ഫാർമസികൾ വഴി വിതരണം ചെയ്ത മരുന്നുകൾ കാരണം അടുത്ത കാലത്ത് ആറ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി ഓവര്‍ ഡോസ് കേസുകളും ഉണ്ടായി. ഈ പശ്ചാത്തലത്തിൽ അമേരിക്കൻ മയക്കുമരുന്ന് വിരുദ്ധ ഏജൻസിയായ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷൻ (DEA)നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നടപടി. ‘ഓപ്പറേഷൻ മെൽട്‌ഡൗൺ’ എന്ന പേരിലുള്ള റെയ്ഡുകളിൽ നാല് പേരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി.
ഇന്ത്യ ആസ്ഥാനമായ ഈ ക്രിമിനൽ ശൃംഖല (Transnational Criminal Organisation – TCO) 2022മുതൽ നിരീക്ഷണത്തിലുണ്ടായിരുന്നു. ഇവര്‍ നിയമവിരുദ്ധമായി ഡിവർട്ടഡ് മരുന്നുകളും വ്യാജ ഗുളികകളും അമേരിക്കയിലുടനീളം ഉപഭോക്താക്കൾക്ക് അയച്ചിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു.
എന്നാൽ നടപടിക്ക് വിധേയമായ നിരവധി വെബ്‌സൈറ്റുകളുടെ ഉടമകൾ തങ്ങൾ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും ഫെഡറൽ ഏജൻസി അംഗീകൃതവുമാണെന്ന് അവകാശപ്പെട്ടു. എങ്കിലും ഈ അവകാശ വാദങ്ങൾ അംഗീകരിച്ചില്ല. ഇവയെല്ലാം മയക്കുമരുന്ന് കടത്തുകാരുമായി ചേർന്ന് പ്രവർത്തിക്കുന്നായി അന്വേഷണ ഏജൻസി മറുപടി നൽകി.
ഇവര്‍ വിതരണം ചെയ്ത് മരുന്നുകളിൽ പലതും ഫെന്റനിൽ അല്ലെങ്കിൽ മെത്ത്‌ആംഫെറ്റമിൻ പോലുള്ള അപകടകരമായ ലഹരിവസ്തുക്കൾ ചേർത്തതായിരുന്നുവെന്നും വിശദമാക്കുന്നു.

നടപടിയുടെ ഭാഗമായി ലക്ഷക്കണക്കിന് ഓർഡറുകൾ കൈകാര്യം ചെയ്തിരുന്ന 200-ലധികം ഓൺലൈൻ ഫാർമസികൾ പൂർണ്ണമായും അടച്ചുപൂട്ടി.ആയിരക്കണക്കിന് അമേരിക്കക്കാർ ഈ സൈറ്റുകൾ വഴി മരുന്നുകൾ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ദിവസവും ലക്ഷകണക്കിന് ഓര്‍ഡറുകൾ കൈകാര്യം ചെയ്യുന്ന പ്ലാറ്റ്ഫോമുകളാണ്.
2024-ൽ തന്നെ രാജ്യത്തെ അനധികൃത ഓൺലൈൻ ഫാർമസികളുടെ വർധനവിനെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.മാത്രല്ല തങ്ങളുടെ അന്വേഷണത്തിൽ ഇന്ത്യൻ ഏജൻസികളുടെ സഹകരണം ലഭിച്ചിരുന്നതായും ഫെഡറൽ ഏജൻസി പറയുന്നു.










0 comments