Deshabhimani

വിദേശവിദ്യാർഥികൾക്കുള്ള വിസ പുനരാരംഭിക്കാൻ യുഎസ്‌: സോഷ്യൽ മീഡിയ വിവരങ്ങൾ കൈമാറുന്നവർക്ക് മാത്രം വിസ

us students
വെബ് ഡെസ്ക്

Published on Jun 19, 2025, 10:48 PM | 1 min read

വാഷിങ്‌ടൺ : കടുത്ത വ്യവസ്ഥകളോടെ വിദേശവിദ്യാർഥികൾക്കുള്ള വിസ പുനരാരംഭിക്കാൻ യുഎസ്‌ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്‌. സമൂഹമാധ്യമ അക്കൗണ്ടിന്റെ വിവരങ്ങൾ കൈമാറുന്നവർക്ക്‌ മാത്രമേ വിസ അനുവദിക്കൂ. വിദ്യാർഥികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കർശനമായി നിരീക്ഷിക്കും. സോഷ്യൽ മീഡിയ പരിശോധനയിലൂടെ ഓരോ വ്യക്തിയെയും തങ്ങൾ ശരിയായി ‘സ്‌ക്രീൻ’ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റ് പറഞ്ഞു.


പരിശോധനയ്ക്കായി എല്ലാ വിദ്യാർഥികളും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പബ്ലിക് ആക്കണം. അക്കൗണ്ടുകൾ പരസ്യമാക്കാൻ വിസമ്മതിക്കുന്നതോ അക്കൗണ്ടിന്റെ വിവരങ്ങൾ കൈമാറാതിരിക്കുന്നതോ ആയ അപേക്ഷകർക്ക് യുഎസിലേക്കുള്ള പ്രവേശനം നിഷേധിക്കും. അനുസരിക്കാൻ വിസമ്മതിക്കുന്നത് ഓൺലൈൻ പ്രവർത്തനം മറച്ചുവെക്കാനോ ദേശീയ സുരക്ഷാ പ്രോട്ടോക്കോളുകൾ ഒഴിവാക്കാനോ ഉള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെടാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.


അമേരിക്കയ്‌ക്ക് എതിരായി കണക്കാക്കാവുന്ന പോസ്റ്റുകളും സന്ദേശങ്ങളും കൃത്യമായി നിരീക്ഷിക്കാൻ ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മെയ് മാസത്തിൽ സ്റ്റുഡന്റ് വിസ പ്രോസസ്സിംഗ് താൽക്കാലികമായി നിർത്തിവച്ച നടപടി പിൻവലിച്ചതായും വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ നോട്ടീസിൽ പറഞ്ഞു. ശീതയുദ്ധകാലത്ത്‌ കലാകാരന്മാരെയും ബുദ്ധിജീവികളെയും ലക്ഷ്യമിട്ട്‌ നടത്തിയ പ്രത്യയശാസ്ത്ര പരിശോധനക്ക്‌ തുല്യമായ നടപടി അപലപനീയമാണെന്ന്‌ കൊളംബിയ സർവകലാശാല നൈറ്റ്‌ ഫസ്‌റ്റ്‌ അമൻഡ്‌മെന്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ജമീൽ ജാഫർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home