Deshabhimani

print edition ‘എസ്‌ഐആർ 
മുസ്ലിങ്ങളെ പുറത്താക്കുന്നു’: നിരീക്ഷണവുമായി യുഎസ്‌ മതസ്വാതന്ത്ര്യ കമീഷൻ

SIR
വെബ് ഡെസ്ക്

Published on Nov 21, 2026, 12:45 AM | 1 min read

വാഷിങ്‌ടൺ: ഇന്ത്യയിൽ നടപ്പാക്കുന്ന എസ്‌ഐആർ മുസ്ലിങ്ങളെ ലക്ഷ്യംവച്ചുള്ളതാണെന്ന്‌ യുഎസ്‌ അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ കമീഷൻ (യുഎസ്‌സിഐആർഎഫ്‌). മുസ്ലീം ജനതയെ പ്രത്യേകമായി തെരഞ്ഞെടുത്ത്‌ അവരെ വിദേശികളെന്ന്‌ മുദ്രകുത്തി നാടുകടത്താനാണ്‌ എസ്‌ഐആറിലൂടെ മോദി സർക്കാർ ലക്ഷ്യമിടുന്നതെന്നും കമീഷൻ ആരോപിക്കുന്നു.


ഇന്ത്യയിലെ മുസ്ലീങ്ങൾ നുഴഞ്ഞുകയറ്റക്കാരാണെന്നുള്ള ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ പ്രസ്‌താവന ഇതിനുദാഹരണമാണെന്ന്‌ കമീഷൻ തലവൻ ആസിഫ്‌ മുഹമ്മദ്‌ ചൂണ്ടിക്കാട്ടി.

മതത്തിന്റെ പേരിൽ നാടുകടത്താനുള്ള തീരുമാനം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതിന്റെ തെളിവാണെന്ന്‌ മറ്റൊരു കമീഷണറായ ജീൻ മിൽസും പറയുന്നു. ഈ പശ്ചാത്തലത്തിൽ ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി' പ്രഖ്യാപിക്കണമെന്ന് ജീൻ മിൽസ് യുഎസ്‌ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് ആവശ്യപ്പെട്ടു.


മെക്‌സിക്കോയുടെ ജനസംഖ്യയുള്ള ആളുകളെയാണ്‌ മോദി സർക്കാർ തെരഞ്ഞെടുപ്പ്‌ പ്രക്രിയയിൽ നിന്ന്‌ ഒഴിവാക്കിയതെന്നും കമീഷൻ ചൂണ്ടിക്കാട്ടി. 2014ൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷം ഇന്ത്യയിലെ മുസ്ലീം മത സ്വാതന്ത്ര സംഘടനകളും ക്രൂരമായ വേട്ടയാടൽ നേരിടേണ്ടി വന്നെന്നും കമീഷന്റെ റിപ്പോർട്ടിൽ പറയുന്നു. ആഗോഗളതലത്തിൽ മതസ്വാതന്ത്രം നിരീക്ഷിക്കാനായി അമേരിക്കൻ സർക്കാർ രൂപീകരിച്ച സ്വതന്ത്ര കമീഷനാണ്‌ യുഎസ്‌സിഐആർഎഫ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

T N Prathapan

01

print edition പ്രതാപന്റെ എഐസിസി സെക്രട്ടറി സ്ഥാനം തെറിച്ചു
Fisherman

02

print edition മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‌ പൂട്ട്‌
guruvayoor temple

03

print edition ഡിസംബർ ഒന്നിന് പ്രാബല്യത്തിൽ: ഗുരുവായൂരിൽ വനിതകൾക്ക് ദർശനത്തിന് പ്രത്യേക വരി
V Sivankutty

04

print edition ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാൻ 
ലീഗ്‌ മന്ത്രി കൂട്ടുനിൽക്കുന്നു: വി ശിവൻകുട്ടി
deshabhimani editorial

05

print edition മോദിയുടെ വിമർശം കാപട്യത്തിന്റെ പരകോടി
P Jayarajan.jpg

06

print edition ഞങ്ങൾ ആക്രമിക്കപ്പെട്ടതുപോലും സംശയനിഴലിലാക്കി
deshabhimani section

Recommended

Deshabhimani
Home