ad
Deshabhimani

കരീബിയൻ കടലിൽ അമേരിക്കൻ സൈനികാക്രമണം; ബോട്ടിന് നേരെ വെടിവെപ്പ്, രണ്ട് മരണം

Caribbean.jpg

അമേരിക്കൻ സൈന്യം ആക്രമിച്ച കരീബിയൻ ബോട്ട്

വെബ് ഡെസ്ക്

Published on May 05, 2026, 10:00 PM | 1 min read

സാൻ ഹുവാൻ: കരീബിയൻ കടലിൽ മയക്കുമരുന്ന് കടത്ത് സംഘമെന്ന് സംശയിക്കുന്ന ബോട്ടിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് യുഎസ് കോസ്റ്റ് ഗാർഡും നേവിയും സംയുക്തമായി നടത്തിയ നീക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്.


മയക്കുമരുന്നുമായി പോവുകയായിരുന്ന അതിവേഗ ബോട്ട് നിർത്താൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ വന്നതോടെയാണ് സൈന്യം വെടിയുതിർത്തതെന്ന് യുഎസ് സതേൺ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൂന്ന് പേരെ സൈന്യം കസ്റ്റഡിയിലെടുത്തു.


ബോട്ടിൽ നിന്ന് വൻതോതിൽ കൊക്കെയ്ൻ പിടിച്ചെടുത്തതായാണ് വിവരം. ഇതിന്റെ അന്താരാഷ്ട്ര വിപണി വില കോടികൾ വരുമെന്ന് സൈന്യം അറിയിച്ചു. വെടിവെപ്പിനെക്കുറിച്ച് അമേരിക്കൻ സൈനിക വിഭാഗം ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കരീബിയൻ മേഖല വഴി അമേരിക്കയിലേക്ക് കടത്തുന്ന മയക്കുമരുന്ന് തടയുന്നതിനുള്ള 'ഓപ്പറേഷൻ മാർറ്റിലോ' എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ പരിശോധന നടന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ലഹരി കടത്ത് തടയാൻ ഈ മേഖലയിൽ അമേരിക്കൻ സൈന്യം ശക്തമായ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ടവർ ഏത് രാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home