ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; മറുപടി നൽകാതെ വിടില്ലെന്ന് ഇറാൻ സൈന്യം

ഡോണാൾഡ് ട്രംപ്
തെഹ്റാൻ: ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിച്ച് യുഎസ് സൈന്യം. ഒമാനിലെ തീരക്കടലിൽ അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണതിനെത്തുടർന്നാണ് സൈനികനീക്കം. ഹെലികോപ്ടർ അപകടത്തിന് ഉത്തരവാദി ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.
തെക്കൻ ഇറാൻ നഗരങ്ങൾ ലക്ഷ്യമിട്ടായിരുന്നു യുഎസ് ആക്രമണം. തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലും അതിനടുത്തുള്ള ഖേഷ്ം ദ്വീപിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാന്റെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
യുഎസ് ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നും മറുപടി നൽകാതെ വിടില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന രണ്ടുമാസത്തെ താൽക്കാലിക വെടിനിർത്തൽ കരാറിനെ കൂടുതൽ വഷളാക്കിയിരിക്കുകയാണ് സംഭവം.










0 comments