കുടിയേറ്റക്കാരനെ സംരക്ഷിച്ചുവെന്നാരോപണം: അമേരിക്കയിൽ ജഡ്ജി അറസ്റ്റിൽ

photo credit: X
വാഷിങ്ടൺ: രേഖകളില്ലാത്ത കുടിയേറ്റക്കാരനെ സംരക്ഷിച്ചുവെന്നാരോപിച്ച് അമേരിക്കയിൽ ജഡ്ജിയെ അറസ്റ്റ് ചെയ്തു. മിൽവാക്കി കൗണ്ടി സർക്യൂട്ട് ജഡ്ജിയായ ഹന്ന ഡുഗനെയാണ് ഫെഡറൽ ഏജന്റുമാർ അറസ്റ്റ് ചെയ്‌തത്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കടുത്ത നാടുകടത്തൽ നയങ്ങൾക്കെതിരെ വൈറ്റ് ഹൗസും കോടതികളുമായി തർക്കം നിലനിൽക്കുന്ന സമയത്താണ് അറസ്റ്റ്. കുടിയേറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാവാന്‍ എത്തിയ യുവാവിനെയും അയാളുടെ അഭിഭാഷകനെയും ജഡ്ജി സുരക്ഷിതമായി കോടതിക്ക് പുറത്ത് എത്തിച്ചു എന്നാണ് ആരോപണം. വെള്ളി രാവിലെ കോടതിയുടെ പുറത്ത്‌വെച്ചാണ് ജഡ്ജിയെ എഫ്ബിഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഫെഡറല്‍ കോടതിയില്‍ ഹാജരാക്കി. ഫെഡറല്‍ കോടതി ജാമ്യം അനുവദിച്ചു.
ട്രംപ് അധികാരത്തില്‍ എത്തിയ ശേഷം നടപ്പാക്കുന്ന കുടിയേറ്റ വിരുദ്ധ നടപടികള്‍ക്കെതിരെ ജഡ്ജിമാര്‍ക്ക് വിയോജിപ്പുണ്ട്. ഭരണഘടനയും കോടതി വിധികളും ലംഘിച്ച് നിരവധി പേരെ നാടുകടത്തിയതും ആളുമാറി നാടുകടത്തിയവരെ തിരികെ കൊണ്ടുവരാത്തതും ജഡ്‌ഡിമാർക്കിടയിൽ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.










0 comments