print edition ജാഗ്രതാ നിർദേശവുമായി യുഎസ്

വാഷിങ്‌ടൺ: പശ്‌ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് അമേരിക്ക പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലുള്ളവരും അവിടേക്ക് യാത്ര ചെയ്യുന്നവരുമായ അമേരിക്കന്‍ പൗരര്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്.
വർധിച്ചുവരുന്ന സംഘർഷങ്ങൾ അതിവേഗം തീവ്രമാകാൻ സാധ്യതയുണ്ടെന്നും ഇത് വിമാന സർവീസുകൾ റദ്ദാക്കുന്നതിനും വ്യോമപാതകൾ അടയ്ക്കുന്നതിനും മറ്റ് യാത്രാ തടസ്സങ്ങൾക്കും കാരണമായേക്കാമെന്നും മുന്നറിയിപ്പിലുണ്ട്.
ഇറാനുമായുള്ള സംഘർഷം വഷളാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം, ഹോർമുസ് കടലിടുക്കിലെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, ചർച്ചകൾക്കായി വാഷിംഗ്ടണിന് നിബന്ധനകൾ അയച്ചതായി അറിയിച്ചു. യുഎസിന്റെ ഭാഗത്തുനിന്ന് വീണ്ടും ആക്രമണമുണ്ടായാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങൾക്കും താല്പര്യങ്ങൾക്കും നേരെ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നൽകി.










0 comments