ad
Deshabhimani

print edition യുഎസ്‌–ഇറാൻ കരാറിൽ തീരുമാനമായില്ല; ഹോർമുസ്‌ തുറക്കാൻ ട്രംപിനുമേൽ സമ്മർദമേറുന്നു

Trump.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 31, 2026, 02:09 AM | 1 min read

വാഷിങ്‌ടൺ: വൈറ്റ്‌ഹ‍ൗസിൽ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച ചേർന്ന ഉന്നതതലയോഗത്തിലും പശ്ചിമേഷ്യയിലെ സമാധാനക്കരാറിൽ തീരുമാനത്തിലെത്താനായില്ല. അതേസമയം യുഎസ്‌ കോൺഗ്രസിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കെ ഹോർമുസ്‌ കടലിടുക്ക്‌ തുറക്കാൻ ട്രംപിനുമേൽ സമ്മർദമേറി.


എണ്ണവില കുതിച്ചുയരുന്നതിൽ ജനങ്ങൾ രോഷത്തിലാണെന്നും ഇത്‌ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നുമുള്ള ഭയമുണ്ട്‌. ഇതിനാൽ കഴിയുന്നത്ര വേഗം ഹോർമുസ്‌ തുറന്നുകൊടുത്ത്‌ പ്രതിസന്ധി പരിഹരിക്കാനായി ട്രംപിനുമേൽ സമ്മർദമേറുന്നതായാണ്‌ റിപ്പോർട്ട്‌. ആണവായുധവുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളിലും തീരുമാനമായിട്ടില്ലെന്നും യുദ്ധം തീർക്കുന്നതിലാണ്‌ തങ്ങളുടെ ശ്രദ്ധയെന്നും ഇറാൻ വ്യക്തമാക്കിയതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. ഹോർമുസിലെ കാര്യങ്ങൾ ഇറാനും ഒമാനും നിശ്ചയിക്കുമെന്ന്‌ ഇറാൻ വിദേശവക്താവ്‌ ഇസ്‌മായിൽ ബഖായി പ്രതികരിച്ചു. കരാറിലേക്കെത്തിയാൽ ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം സാവധാനം പിൻവലിക്കാനും യുഎസ്‌ ആലോചിക്കുന്നുണ്ട്‌.

60 ദിവസത്തേക്ക് വെടിനിർത്തൽ നീട്ടാനും തുടർചർച്ചകൾ ആരംഭിക്കാനുമുള്ള ധാരണാപത്രത്തിന് ഇരുരാജ്യങ്ങളും വ്യാഴാഴ്ച അംഗീകാരം നൽകിയിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home