ad
Deshabhimani

കോണ്ടം വാങ്ങാന്‍ ഹമാസിന്‌ ബൈഡൻ നൽകിയത്‌ 5 കോടി ഡോളര്‍; ആരോപണം തള്ളി ബൈഡന്റെ ഉദ്യോഗസ്ഥർ

trump and musk
വെബ് ഡെസ്ക്

Published on Jan 30, 2025, 08:46 PM | 1 min read

വാഷിങ്‌ടൺ: അമേരിക്കൻ മുന്‍ പ്രസിഡന്റ് ജോ ബൈഡൻ 5 കോടി ഡോളര്‍ ഹമാസിന്‌ കോണ്ടം വാങ്ങാന്‍ വേണ്ടി നൽകിയെന്ന വാദം വളച്ചൊടിച്ചെതെന്ന്‌ റിപ്പോർട്ട്‌. ബൈഡന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരാണ്‌ ആരോപണത്തിനെതിരെ രംഗത്തെത്തിയത്‌. ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താൻ ലോകത്താകമാനം അമേരിക്ക ഇത്തരത്തിൽ പണം നൽകാറുണ്ടെന്നും ആ തുകയാണ്‌ വളച്ചൊടിച്ചതെന്നുമാണ്‌ വിശദീകരണം.


ഡോണൾഡ്‌ ട്രംപിന്റെ ഔദ്യോഗിക വക്താവ് കരോളിന്‍ ലിവിറ്റയാണ്‌ ഇത്തരമൊരാരോപണം ഉന്നയിച്ചത്‌. ഇലോണ്‍ മസ്ക് നേതൃത്വം നല്‍കുന്ന കാര്യക്ഷമതാ വകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്‌. വലിയ തട്ടിപ്പിന്റെ മഞ്ഞുമലയുടെ തുടക്കം മാത്രമാണ് ഈ കണ്ടെത്തലെന്നും പണം ഹമാസ് നേതാക്കളുടെ പോക്കറ്റിലേക്കാണ്‌ ബൈഡൻ നൽകിയതെന്നും മസ്ക് ട്വീറ്റ് ചെയ്തു.


ട്രംപ്‌ അധികാരത്തിൽ വന്നതോടെ ലോകാരോഗ്യ സംഘടനയില്‍ നിന്ന് യുഎസ് പിന്‍മാറിയിരുന്നു. അതുപോലെ എച്ച്ഐവി, മലേറിയ, ക്ഷയം എന്നീ രോഗങ്ങൾക്കുള്ള ജീവൻരക്ഷാ മരുന്നുകളുടെയും നവജാത ശിശുക്കൾക്കുള്ള മെഡിക്കൽ സപ്ലൈകളുടെയും വിതരണം നിർത്താൻ ട്രംപ് ഭരണകൂടം നീക്കം നടത്തിയതായി കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് റിപ്പോർട്ട്‌ ചെയ്‌തിരുന്നു. ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതുമുതൽ വിദേശ വികസന സഹായങ്ങൾ 90 ദിവസത്തേക്ക്‌ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home