print edition യുഎസ് ഉൗർജ ഉപരോധം: ഗ്രിഡ് തകർന്നു; ക്യൂബൻ പ്രവിശ്യകൾ ഇരുട്ടിൽ

ഹവാന: അമേരിക്കയുടെ ക്രൂരമായ ഉൗർജ ഉപരോധം കാരണം ദേശീയ വൈദ്യുതി ഗ്രിഡ് തകർന്നതിനെ തുടർന്ന് ക്യൂബയിൽ വീണ്ടും പ്രതിസന്ധി. ശനിയാഴ്ചത്തെ തകരാറിന് പിന്നാലെ ഞായറാഴ്ച രാത്രി രാജ്യം വീണ്ടും ഇരുട്ടിലായി. മതാൻസാസ്, സിയൻഫ്യൂഗോസ്, സാന്താക്ലാര നഗരങ്ങളെ ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന പ്രസരണ ലൈനുകൾ ഒരേസമയം തകരാറിലായതാണ് വൈദ്യുതിവിതരണം നിലയ്ക്കാൻ കാരണമായത്.
തലസ്ഥാനമായ ഹവാന, പിനാർ ദെൽ റിയോ, ആർട്ടെമിസ, മായബെക്, മതാൻസാസ് പ്രവിശ്യകൾ ഇരുട്ടിലായതോടെ രാജ്യത്ത് അടിയന്തര പ്രോട്ടോക്കോൾ പ്രഖ്യാപിച്ചു. ആശുപത്രികൾ, കുടിവെള്ള വിതരണ സംവിധാനം എന്നിവയ്ക്ക് തടസമില്ലാതെ വൈദ്യുതി ഉറപ്പാക്കാൻ ബദൽ സംവിധാനങ്ങൾ ഒരുക്കി. വൈദ്യുതി പുനഃസ്ഥാപിക്കാൻ ഇലക്ട്രിക് യൂണിയൻ ജീവനക്കാരെ വിന്യസിച്ചു.
2025 ജനുവരിയിൽ ഡോണൾഡ് ട്രംപ് രണ്ടാമതും യുഎസ് പ്രസിഡന്റായശേഷം ഉപരോധങ്ങൾ കടുപ്പിച്ചതാണ് സ്ഥിതി വഷളാക്കിയത്. രാജ്യത്തേക്ക് ഇന്ധനം എത്തിക്കാനോ താപവൈദ്യുതി നിലയങ്ങളുടെ അറ്റകുറ്റപ്പണി നടത്താനോ സാധിക്കുന്നില്ല.










0 comments