Deshabhimani

print edition വീണ്ടും പ്രകോപനം; പശ്ചിമേഷ്യന്‍ തീരത്തേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും വിന്യസിച്ച് അമേരിക്ക

 USS Theodore Roosevelt aircraft

യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റ് | Photo Credit: X/CENTCOM

വെബ് ഡെസ്ക്

Published on Nov 17, 2026, 02:38 AM | 2 min read

ദുബായ്‌: ഇറാനിലേക്ക് പുതിയ ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന ആശങ്ക വർധിപ്പിച്ച് അമേരിക്ക പശ്ചിമേഷ്യന്‍ തീരത്തേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും വിന്യസിച്ചു. യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റ് വിമാനവാഹിനിക്കപ്പലാണ് പുതുതായി എത്തിച്ചേര്‍ന്നത്.


ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന റൂസ്‌വെൽറ്റില്‍ 5,000-ത്തിലധികം സൈനികരും, എഫ്-18 ഉൾപ്പെടെ 60-ലധികം വിമാനങ്ങളുടെ വ്യോമവ്യൂഹവും സജ്ജമാണ്. നിലവിൽ യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ്, യുഎസ്എസ് ജോർജ് വാഷിങ്‌ടൺ എന്നീ പടക്കപ്പലുകള്‍ മേഖലയിലുണ്ട്. ഇറാനെതിരായ യുഎസ് -ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള നയതന്ത്ര ശ്രമങ്ങൾ സ്തംഭിച്ചുനിൽക്കെയാണ് അമേരിക്കയുടെ പുതിയ നീക്കം.


അമേരിക്ക ആദ്യം ആക്രമിക്കാൻ ഇറാന്‍ കാത്തിരിക്കില്ലെന്നും ഇറാന്റെ നിയമകാര്യ അന്താരാഷ്ട്ര കാര്യങ്ങളുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസം ഗരീബാബാദി പ്രതികരിച്ചു. വ്യോമ ഉപരോധം കൊണ്ടോ കര ഉപരോധം കൊണ്ടോ ഇറാനുമേല്‍ യുഎസ് സൈന്യത്തിന് യാതൊരുവിജയവും നേടാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ബാബ് അൽ-മന്ദബ് ഹൂതി നിയന്ത്രണത്തില്‍

സന: ബാബ് അൽ-മന്ദബ് കടലിടുക്കിൽ നിന്നും സമീപ പ്രദേശങ്ങളിൽനിന്നും സൗദി പിന്തുണയുള്ള യമൻ സൈന്യം പിന്മാറുന്നു. പ്രദേശം ഹൂതി നിയന്ത്രണത്തിലായതിന് പിന്നാലെയാണിത്. താൽക്കാലിക തലസ്ഥാനമായ ഏദൻ സംരക്ഷിക്കാന്‍ വേണ്ടിയാണ് പിന്മാറുന്നതെന്ന് സൈന്യം അറിയിച്ചു.

ഇതോടെ ചെങ്കടലിലെ പ്രധാന കപ്പൽ പാതയുടെ പൂർണ നിയന്ത്രണം ഇറാൻ പിന്തുണയുള്ള ഹൂതികൾക്കായി. പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി ഹൂതി മാധ്യമങ്ങൾ അറിയിച്ചു. സംഭവത്തിൽ സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല.


നിലവിൽ സന ഉൾപ്പെടെയുള്ള പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ യമന്റെ ഭൂരിഭാഗവും തായിസിന് തെക്കോട്ടുള്ള പ്രദേശങ്ങളും ചെങ്കടൽ തീരവും ഹൂതി നിയന്ത്രണത്തിലാണ്. കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് തങ്ങൾ ഭീഷണിയല്ലെന്നും എന്നാൽ സൗദി അറേബ്യയിൽ നിന്നുള്ള കപ്പലുകളെ ലക്ഷ്യമിടുന്നത് തുടരുമെന്നുമാണ് ഹൂതികൾ അറിയിച്ചു. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിച്ചതിന്‌ പിന്നാലെ ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ എണ്ണ കയറ്റുമതിക്കായി സൗദി അറേബ്യ ചെങ്കടലിനെയാണ് ആശ്രയിച്ചിരുന്നത്.

സന

ബാബ് അൽ-മന്ദബ് കടലിടുക്കിൽ നിന്നും സമീപ പ്രദേശങ്ങളിൽനിന്നും സൗദി പിന്തുണയുള്ള യമൻ സൈന്യം പിന്മാറുന്നു. പ്രദേശം ഹൂതി നിയന്ത്രണത്തിലായതിന് പിന്നാലെയാണിത്. താൽക്കാലിക തലസ്ഥാനമായ ഏദൻ സംരക്ഷിക്കാന്‍ വേണ്ടിയാണ് പിന്മാറുന്നതെന്ന് സൈന്യം അറിയിച്ചു.

ഇതോടെ ചെങ്കടലിലെ പ്രധാന കപ്പൽ പാതയുടെ പൂർണ നിയന്ത്രണം ഇറാൻ പിന്തുണയുള്ള ഹൂതികൾക്കായി. പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി ഹൂതി മാധ്യമങ്ങൾ അറിയിച്ചു. സംഭവത്തിൽ സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല.


നിലവിൽ സന ഉൾപ്പെടെയുള്ള പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ യമന്റെ ഭൂരിഭാഗവും തായിസിന് തെക്കോട്ടുള്ള പ്രദേശങ്ങളും ചെങ്കടൽ തീരവും ഹൂതി നിയന്ത്രണത്തിലാണ്. കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് തങ്ങൾ ഭീഷണിയല്ലെന്നും എന്നാൽ സൗദി അറേബ്യയിൽ നിന്നുള്ള കപ്പലുകളെ ലക്ഷ്യമിടുന്നത് തുടരുമെന്നുമാണ് ഹൂതികൾ അറിയിച്ചു. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിച്ചതിന്‌ പിന്നാലെ ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ എണ്ണ കയറ്റുമതിക്കായി സൗദി അറേബ്യ ചെങ്കടലിനെയാണ് ആശ്രയിച്ചിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home