Deshabhimani

print edition യുഎന്നിൽ ഇറാൻ ഉപരോധ പ്രമേയം പരാജയപ്പെട്ടു

u n veto

photo credit: video screengrab

വെബ് ഡെസ്ക്

Published on Sep 19, 2026, 01:00 AM | 1 min read

ജനീവ : ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഉപരോധങ്ങൾ നിരീക്ഷിക്കുന്ന യുഎൻ വിദഗ്ധ സമിതിയുടെ കാലാവധി നീട്ടാനുള്ള യുഎൻ രക്ഷാസമിതി പ്രമേയം റഷ്യയും ചൈനയും ചേർന്ന് വീറ്റോ ചെയ്തു. അമേരിക്ക കൊണ്ടുവന്ന പ്രമേയം റഷ്യയുടെയും ചൈനയുടെയും വീറ്റോ കാരണം പരാജയപ്പെട്ടു. സൊമാലിയയും പാകിസ്ഥാനും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 2015-ലെ ആണവകരാറിലെ വ്യവസ്ഥകൾ ഇറാൻ ലംഘിക്കുകയാണെങ്കിൽ മുൻപ് ഒഴിവാക്കപ്പെട്ട യുഎൻ ഉപരോധങ്ങൾ വീണ്ടും നടപ്പിലാക്കാനാണ് പ്രമേയം കൊണ്ടുവന്നത്. ചൈനയുടെയും റഷ്യയുടെയും നടപടിയെ ഇറാൻ സ്വാഗതം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home