ad
Deshabhimani

യുഎസ് ഷട്ട്ഡൗൺ: വിമാനത്താവളങ്ങളിൽ യാത്രാദുരിതം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

US Shut down.jpg
വെബ് ഡെസ്ക്

Published on Mar 21, 2026, 02:31 PM | 1 min read

വാഷിംഗ്ടൺ: അമേരിക്കയിൽ സർക്കാർ സംവിധാനങ്ങൾ സ്തംഭിച്ച പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിലെ യാത്രാതടസ്സം വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ശമ്പളം മുടങ്ങിയതിനെത്തുടർന്ന് വിമാനത്താവളങ്ങളിലെ സുരക്ഷാ ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ പ്രവേശിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.


ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ ജീവനക്കാരുടെ കുറവ് മൂലം സുരക്ഷാ പരിശോധനകൾക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കപ്പെടാത്ത പക്ഷം വിമാന സർവീസുകളെയും ഇത് ബാധിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.


ശമ്പളമില്ലാതെ ജോലി ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കി ആയിരക്കണക്കിന് ടിഎസ്എ ജീവനക്കാരാണ് ജോലിക്ക് ഹാജരാകാത്തത്. തിരക്കേറിയ വിമാനത്താവളങ്ങളിൽ സെക്യൂരിറ്റി ചെക്ക് പോസ്റ്റുകൾ പലതും അടച്ചിട്ടിരിക്കുകയാണ്. ഇത് നീണ്ട ക്യൂവിനും വിമാനങ്ങൾ വൈകുന്നതിനും കാരണമാകുന്നു.


ബജറ്റ് പാസാക്കുന്നതിനെച്ചൊല്ലി വൈറ്റ് ഹൗസും കോൺഗ്രസും തമ്മിലുള്ള തർക്കമാണ് ഷട്ട്ഡൗണിലേക്ക് നയിച്ചത്. ഇത് പരിഹരിക്കാൻ ഉടൻ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അധികൃതർ സൂചിപ്പിച്ചു.


യാത്രക്കാർ വിമാനത്താവളങ്ങളിൽ സാധാരണയേക്കാൾ നേരത്തെ എത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. യുഎസ് സാമ്പത്തിക രംഗത്തെയും ടൂറിസം മേഖലയെയും ഈ പ്രതിസന്ധി ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home