പശ്ചിമേഷ്യ സംഘർഷം: ഇറാനെതിരെ സൗദി നിരവധി രഹസ്യ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട്

റിയാദ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാനെതിരെ നിരവധി ആക്രമണങ്ങൾ സൗദി നടത്തിയിരുന്നതായി റിപ്പോർട്ട്. ഇറാനിൽ നടന്ന ആക്രമണങ്ങൾക്ക് പ്രതികാരമായി സൗദി അറേബ്യ നിരവധി പരസ്യപ്പെടുത്താത്ത ആക്രമണങ്ങൾ നടത്തിയതായി രണ്ട് പാശ്ചാത്യ ഉദ്യോഗസ്ഥർ വിശദീകരിച്ചു, രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥർ ഇത് സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതും, എന്നാൽ നേരിട്ട് തന്നെയുള്ളതുമായ തിരിച്ചടിയാണ് ഇറാനെതിരെ സൗദി നൽകുകയുണ്ടായത് എന്നുള്ള വിവരമാണ് റിപ്പോർട്ടുകൾ. സൗദി വ്യോമസേന ആരംഭിച്ച ആക്രമണം മാർച്ച് അവസാനത്തോടെ നടത്തിയതാണെന്ന് വിലയിരുത്തപ്പെട്ടതായി രണ്ട് പാശ്ചാത്യ ഉദ്യോഗസ്ഥരും പറഞ്ഞു.
ഒരാൾ പറഞ്ഞത് അവ "സൗദി (അറേബ്യ) ആക്രമിക്കപ്പെട്ടതിന് പ്രതികാരമായി നടത്തിയ പ്രത്യാക്രമണങ്ങളായിരുന്നു" എന്നാണ്. എവിടയൊക്കെയാണ് സൗദി ലക്ഷ്യം വച്ചതെന്ന് കൃത്യമായി തിരിച്ചറിയാനായിട്ടില്ലെന്ന് റോയിട്ടേഴ്സ് വ്യക്തമാക്കി. ആക്രമണങ്ങൾ നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചതിന് മറുപടിയായി , സൗദി വിദേശകാര്യ പ്രതിനിധികൾ നേരിട്ട് പ്രതികരിച്ചില്ല.
യുഎസിനെ വിശ്വസിച്ച് സെെനിക താവളങ്ങൾക്കായി സ്ഥലം നൽകിയതിനാലായിരുന്നു സൗദി അറേബ്യക്കും ഇറാന്റെ പ്രത്യാക്രമണം നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ സൗദി ജനതയും രാജ്യവും പ്രതിസന്ധിയിലായിരുന്നു. അമേരിക്കയെ നേരിട്ട് ആക്രമിക്കാനുള്ള പരിമിതി മൂലമായിരുന്നു ജിസിസി രാഷ്ട്രങ്ങളിലെ യുഎസിന്റെ സാമ്പത്തിക ശൃംഖലകൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം അഴിച്ചുവിട്ടത്.
എന്നാൽ യുദ്ധം തുടങ്ങി രണ്ട് മാസം കഴിയുമ്പോഴാണ് സൗദി അറേബ്യ ഇറാനിൽ വിവിധ ഇടങ്ങളിൽ ആക്രമണം നടത്തിയതായി റോയിട്ടേഴ്സ് വ്യക്തമാക്കിയിരുന്നത്.











0 comments