ad
Deshabhimani

എങ്ങനെയാണ് എബിവിപി നേതാക്കൾ സർക്കാർ ലിസ്റ്റിൽ വന്നത്? കെഎസ്‍യുവിനെയെങ്കിലും മുഖ്യമന്ത്രി ബോധ്യപ്പെടുത്തുമോ?

minister muhammad riyas

പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്ക്

Published on Jul 16, 2026, 02:44 PM | 1 min read

കോഴിക്കോട്: വിദ്വേഷപ്രചാരകരെക്കാൾ മുകളിലല്ല കെഎസ്‍യു നേതാക്കളും കെപിസിസി സെക്രട്ടറിയുമെന്ന് മുഖ്യമന്ത്രി നിശ്ചയിച്ചതായി, ഹൈക്കോടതിയിൽ ​ഗവ.പ്ലീഡർമാരുടെ നിയമത്തിലൂടെ വ്യക്തമായെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. എബിവിപി നേതാക്കളുൾപ്പെടെയുള്ളവർ എങ്ങനെയാണ് സർക്കാരിന്റെ ലിസ്റ്റിൽ വന്നത്? മുഖ്യമന്ത്രി വി ഡി സതീശൻ കെഎസ്‍യുവിനെയെങ്കിലും ഇക്കാര്യം ബോധ്യപ്പെടുത്തുമോ എന്നും മുഹമ്മദ് റിയാസ് ചോദിച്ചു.


വിഷയത്തിൽനിന്ന് രക്ഷപെടുന്നതിന് ലോയേഴ്സ് കോൺ​ഗ്രസ് നിർദേശിച്ചിട്ടാണ് നിയമനം നടത്തിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ലോയേഴ്‌സ്‌ കോൺഗ്രസിന്റെ ലെറ്റർഹെഡിലുള്ള ശുപാർശക്കത്തും മുഖ്യമന്ത്രി പ്രദർശിപ്പിച്ചു. ‘സ്വജനപക്ഷപാതം നടത്തില്ല’എന്ന സത്യപ്രതിജ്ഞാവാചകത്തിന്റെ ലംഘനമാണിത്. പ്ലീഡർമാരെ തീരുമാനിക്കേണ്ടത് ലോയേഴ്സ് സംഘടനകളല്ല, അഡ്വക്കേറ്റ് ജനറലാണ്.


ഉന്നയിക്കപ്പെടുന്ന വിഷയങ്ങളുടെ പ്രാധാന്യം ചർച്ചചെയ്യാതെ വിഷയത്തിൽനിന്ന് ഒളിച്ചോടുകയാണ് മുഖ്യമന്ത്രി. മതസാമുദായിക നേതാക്കൾ മുഖ്യമന്ത്രിയെ വന്നുകാണുന്നതിനെ ആരും എതിർത്തിട്ടില്ല. മതസാഹോദര്യത്തിനും സമൂഹത്തിന്റെ പൊതുനന്മയ്ക്കുംവേണ്ടുന്ന കാര്യങ്ങൾ ചർച്ചചെയ്യുന്നത് നല്ല കാര്യമാണ്. എന്നാൽ ഹിന്ദു ഐക്യവേദിനേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത് അങ്ങനെയല്ല. വിദ്വേഷപ്രചാരകരെന്ന് ബ്രാ‍ൻഡ് ചെയ്യപ്പെട്ട ആളുകളെ വെള്ളപൂശുകയാണ് മുഖ്യമന്ത്രിയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home