ഭൂപടത്തിൽ ഭൂഖണ്ഡങ്ങളുടെ വലിപ്പം കൃത്യമായി രേഖപ്പെടുത്താന്‍ യുഎന്‍ പ്രമേയം

ജനീവ: ലോകഭൂപടത്തിൽ ഭൂഖണ്ഡങ്ങളുടെ യഥാർത്ഥ വലിപ്പം കൃത്യമായി രേഖപ്പെടുത്തുന്നതിനായി യുഎൻ പൊതുസഭ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തു. ആഫ്രിക്ക, ലാറ്റിനമേരിക്ക, ദക്ഷിണേഷ്യ തുടങ്ങിയ പ്രദേശങ്ങളുടെ വലിപ്പം നിലവിലെ ഭൂപടങ്ങളിൽ ചെറുതായി കാണിക്കുന്നത് തിരുത്തണമെന്നാവശ്യപ്പെട്ട് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ടോഗോ അവതരിപ്പിച്ച പ്രമേയത്തെ 164 രാജ്യങ്ങൾ പിന്തുണച്ചു.
പതിനാറാം നൂറ്റാണ്ടിൽ നാവിക ആവശ്യങ്ങൾക്കായി തയ്യാറാക്കിയ ഭൂപടങ്ങളാണ് ഇന്നും വ്യാപകമായി ഉപയോഗിക്കുന്നത്. ഇത് ഭൂമധ്യരേഖയ്ക്ക് അകലെയുള്ള വടക്കൻ, തെക്കൻ ഭൂവിഭാഗങ്ങളെ വലുതാക്കിയും ഏഷ്യയും ആഫ്രിക്കയും ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ചെറുതാക്കിയുമാണ് കാണിക്കുന്നത്. ഈ അസമത്വം പരിഹരിക്കണമെന്നതാണ് ആവശ്യം. അമേരിക്ക പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. എസ്തോണിയ, ഉക്രയ്‌ൻ ഉൾപ്പെടെ ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.









0 comments