ad
Deshabhimani

print edition യുഎസ് കസ്റ്റഡിയിലെ അഭയാർഥി മരണം അന്വേഷിക്കണം: യുഎൻ

united nations
വെബ് ഡെസ്ക്

Published on Jun 28, 2026, 01:50 AM | 1 min read

ജനീവ: യുഎസ്‌ കസ്റ്റഡിയിൽ അഭയാർഥികൾ മരിച്ച സംഭവങ്ങളിൽ അടിയന്തരവും സമഗ്രവുമായ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസംഘടന. യുഎസിലെ അഭയാർഥി തടങ്കൽകേന്ദ്രങ്ങളിലെ മോശം അവസ്ഥയെയും വിവരങ്ങൾ മറച്ചുവയ്ക്കുന്നതിനെയും യുഎൻ മനുഷ്യാവകാശ ഹൈക്കമീഷണർ വോൾക്കർ തുർക്ക് വിമർശിച്ചു.


നിയമലംഘനം നടത്തിയവർ ആരായാലും കർശനമായി ശിക്ഷിക്കപ്പെടണമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് സത്യമറിയാനും നഷ്ടപരിഹാരത്തിനുമുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ട്രംപ് ഭരണത്തിലെ കുടിയേറ്റവിരുദ്ധ നയങ്ങളാണ് തടങ്കൽകേന്ദ്രങ്ങളിലെ സുതാര്യത പൂർണമായി ഇല്ലാതാക്കി. ഈവർഷം ഇതിനകം 19 അഭയാർഥികളാണ് യുഎസ് കസ്റ്റഡിയിൽ മരിച്ചത്. കഴിഞ്ഞവർഷം 33 പേരും 2024-ൽ 11 പേരും ഇത്തരത്തിൽ തടങ്കൽ പാളയങ്ങളിൽ കൊല്ലപ്പെട്ടുവെന്നും യതെന്ന് വോൾക്കർ തുർക്ക് ചൂണ്ടിക്കാട്ടി




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home