print edition ഉംറ വിസാ കാലാവധി ഒരു മാസമായി കുറച്ചു

അനസ് യാസിന്‍
Published on Nov 01, 2025, 05:03 AM | 1 min read
മനാമ
ഉംറ തീര്‍ഥാടകര്‍ക്ക് അനുവദിക്കുന്ന വിസാകാലാവധി മൂന്നു മാസത്തില്‍നിന്ന് ഒരുമാസമായി കുറച്ച് സൗദി അറേബ്യ. വിസാ ലഭിച്ച ശേഷം 30 ദിവസത്തിനുള്ളില്‍ സൗദിയില്‍ എത്തിയില്ലെങ്കില്‍ റദ്ദാകും. എന്നാല്‍, തീര്‍ഥാടകര്‍ രാജ്യത്ത് പ്രവേശിച്ച ശേഷമുള്ള താമസ കാലാവധിയില്‍ മാറ്റമില്ല. മൂന്ന് മാസം വരെ സൗദിയില്‍ തങ്ങാം. പുതിയ വ്യവസ്ഥ അടുത്ത ആഴ്‌ച പ്രാബല്യത്തില്‍.
നിലവില്‍ ഉംറ വിസ അനുവദിക്കുന്ന തീയതി മുതല്‍ മൂന്ന് മാസത്തെ സാധുത ഉണ്ടായിരുന്നു. ഇതാണ് ഒരു മാസമായികുറച്ചത്. തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും വേണ്ടിയാണ് പരിഷ്‌കാരമെന്ന് ഹജ്ജ് -ഉംറ മന്ത്രാലയം അറിയിച്ചു.
ജൂണില്‍ ഉംറ സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ 40 ലക്ഷം ഉംറ വിസ അനുവദിച്ചു.
അതേസമയം, വ്യക്തിഗത വിസ, കുടുംബ സന്ദര്‍ശക വിസ, ട്രാന്‍സിറ്റ് വിസ, വര്‍ക്ക് വിസ എന്നിവയുള്‍പ്പെടെ എല്ലാതരം വിസകളിലുള്ളവര്‍ക്കും ഇനി ഉംറ നിര്‍വഹിക്കാമെന്ന് മന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.









0 comments