റഷ‍്യയിൽ യുക്രെയ്ന്‍റെ ഡ്രോൺ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു, 50 ഓളം പേർക്ക് പരിക്ക്

മോസ്കോ: റഷ‍്യയിൽ യുക്രെയ്ന്‍റെ ഡ്രോൺ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 50 ഓളം പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. യുക്രെയ്ൻ അതിർത്തിയിൽ നിന്ന് ഏകദേശം 360 കിലോമീറ്റർ അകലെയുള്ള താംബോവ് മേഖലയിലെ കൊട്ടോവ്സ്ക് പട്ടണത്തിലും മോസ്കോയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള എലക്ട്രോസ്റ്റാൽ നഗരത്തിലുമാണ് ആക്രമണം നടന്നത്. റഷ്യയുടെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെ കനത്ത ആക്രമണമാണ് യുക്രെയ്ൻ നടത്തുന്നത്. യുക്രെയ്ൻ ആക്രമണത്തിൽ റഷ്യയിലെ പ്രമുഖ ഓൺലൈൻ റീട്ടെയിൽ കമ്പനിയായ വൈൽഡ്ബെറീസിന്റെ രണ്ട് വലിയ വെയർഹൗസുകൾക്ക് കനത്ത നാശനഷ്ടമുണ്ടായതായി റഷ്യൻ അധികൃതർ അറിയിച്ചു. ഇവിടത്തെ തൊഴിലാളികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.











0 comments