ad
Deshabhimani

യുക്രെയ്ൻ തലസ്ഥാനത്ത് വെടിവയ്പ്; അഞ്ചുപേർ കൊല്ലപ്പെട്ടു

KIV GUN SHOOT

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വെടിവയ്പ് നടന്ന സ്ഥലത്ത് എത്തിച്ചേർന്ന ആംബുലൻസ് .Photo Credit|Reuters

വെബ് ഡെസ്ക്

Published on Apr 19, 2026, 06:39 AM | 1 min read

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ജനവാസ മേഖലയിലെ ഒരു സൂപ്പർമാർക്കറ്റിൽ അതിക്രമിച്ചു കയറിയ അക്രമി നിരവധി പേരെ ബന്ദികളാക്കുകയും ജനങ്ങൾക്കുനേരെ വെടിയുതിർക്കുകയുമായിരുന്നു. ആക്രമണത്തിൽ പത്തുപേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു സൂപ്പർമാർക്കറ്റിൽ ആളുകളെ ബന്ദികളാക്കിയ അക്രമി, പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.. സംഭവത്തിൽ യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്‌കി സ്ഥിരീകരണം നടത്തിയിട്ടുണ്ട്. സൂപ്പർമാർക്കറ്റിൽ അക്രമി ബന്ദികളാക്കിയ നാലുപേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.


മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി സെലൻസ്‌കി സമൂഹമാധ്യമത്തിലൂടെ കുറിച്ചു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home