യുഎഇയിൽ പൊതുസ്ഥലങ്ങളിൽ പാട്ട് വെക്കാൻ ഇനി ലൈസൻസ് ഫീസ്

അബുദാബി : പൊതുസ്ഥലങ്ങളിൽ പാട്ട് വെക്കുന്നതിന് ലൈസൻസ് ഫീസ് ഏർപ്പെടുത്താൻ യുഎഇ. ടൂറിസം മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, ജിം എന്നിവിടങ്ങളിലെല്ലാം ഈ കർശന നിയമം ബാധകമാണ്. ഇതിനു പുറമെ സംഗീത പരിപാടികൾക്കും പൊതുപരിപാടികളിൽ പാട്ട് വെക്കുന്നതിനും ഫീസ് ഈടാക്കും. ഡിസംബർ മുതൽ പുതിയ തീരുമാനം നടപ്പിലാവുമെന്നും ടൂറിസം മന്ത്രാലയം അറിയിച്ചു.
എമിറേറ്റ്‌സ് മ്യൂസിക് റൈറ്റ്‌സ് അസോസിയേഷൻ, മ്യൂസിക് നേഷൻ എന്നീ രണ്ട് ഏജൻസികൾക്കാണ് ലൈസൻസ് ഫീസ് ശേഖരിക്കാനുള്ള ചുമതല. വാർഷിക ലൈസൻസാണ് ഏർപ്പെടുത്തുക. ഓരോ മേഖലക്കുമുള്ള ലൈസൻസ് ഫീസ് നിരക്കുകൾ എത്രയെന്ന് പിന്നീട് പ്രഖ്യാപിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും സർക്കാർ സ്ഥാപനങ്ങളിലേയും പരിപാടികൾക്കും, വ്യക്തിപരമായ പരിപാടികൾ തുടങ്ങി വാണിജ്യപരമല്ലാത്ത എല്ലാ പരിപാടികൾക്കും ഇളവുണ്ടെന്നും മന്ത്രാലയം അറിയിച്ചു.










0 comments