ad
Deshabhimani

എം ബി രാജേഷിൻ്റെ സഹോദരൻ എം ബി ബ്രിജേഷ് അന്തരിച്ചു

M B Brijesh

എം ബി ബ്രീജേഷ്

വെബ് ഡെസ്ക്

Published on Aug 12, 2026, 08:16 AM | 1 min read

പാലക്കാട്: പാലക്കാട് കയിലിയാട് മാമ്പറ്റ എം ബി ബ്രീജേഷ് (44) നിര്യാതനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗവും മുൻമന്ത്രിയുമായ എം ബി രാജേഷിൻ്റെ സഹോദരനാണ്.


അസുഖ ബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധൻ പുലർച്ചെയാണ് മരണം.


ബുധൻ പകൽ 2 മണിവരെ മൃതദേഹം കയിലിയാട് വസതിയിൽ പൊതുദർശനത്തിന് ശേഷം നാലുമണിയോടെ സംസ്കരിക്കും. വിദേശത്താണ് ജോലി.


അച്ഛൻ: എം. ബാലകൃഷ്ണൻ നായർ, അമ്മ : എം കെ രമണി, ഭാര്യ: ഭായി ബ്രിജേഷ്, സഹോദരി: സംഗമിത്ര.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home