ad
Deshabhimani

18 കൂട്ടത്തിന് 170 രൂപ മാത്രം; ഓണസദ്യയുമായി കുടുംബശ്രീ

Onam Sadhya
വെബ് ഡെസ്ക്

Published on Aug 12, 2026, 08:00 AM | 1 min read

കൊല്ലം: ഓണാഘോഷങ്ങൾക്ക് രുചിക്കൂട്ടൊരുക്കി കൊല്ലം കുടുംബശ്രീ. കഴിഞ്ഞ വർഷം ഓണസദ്യ വിതരണത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയതിന്റെ ആത്മവിശ്വാസത്തോടെ ഇത്തവണ 83 കുടുംബശ്രീ കഫേ യൂണിറ്റുകളാണ്‌ ഓണസദ്യ ഒരുക്കാൻ രംഗത്തുള്ളത്‌. മേന്മയേറിയ തനത് ഓണസദ്യ ലഭ്യമാക്കുന്നതിനൊപ്പം കഫേ യൂണിറ്റുകൾക്ക് കൂടുതൽ വരുമാനവും വിപണി സാധ്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

സാധാരണ ഓണസദ്യയ്ക്ക് 18 കൂട്ടത്തിന് 170രൂപയും, 21 കൂട്ടത്തിന് 200, 24 കൂട്ടത്തിന് 230 എന്നിങ്ങനെയാണ് നിരക്ക്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിൽ യഥാക്രമം 200, 230, 250 രൂപ നിരക്കിൽ സദ്യ ലഭിക്കും. സാധാരണയായി കുറഞ്ഞത് 10 സദ്യയാണ് ഒരു ഓർഡറിന്. അഞ്ച് കിലോമീറ്റർ പരിധിവരെ സൗജന്യ ഡെലിവറിയും ലഭിക്കും. വയോജനങ്ങൾ, രോഗികൾ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ മാനുഷിക പരിഗണനയോടെ മിനിമം ഓർഡർ നിബന്ധനയിൽ ഇളവ് ഉണ്ടാകും.


ഓർഡറുകൾ ഏകോപിപ്പിക്കാനായി ജില്ല– -ബ്ലോക്ക് തലങ്ങളിൽ 22വരെ കോൾ സെന്റർ മുഖേന ഓർഡറുകൾ സ്വീകരിക്കും. 17 മുതൽ ഓണസദ്യ വിതരണം ആരംഭിക്കും.


ഗുണനിലവാരത്തിന് പ്രത്യേക 
മാനദണ്ഡങ്ങൾ


ഭക്ഷണത്തിന്റെ ഗുണനിലവാരം, രുചി, ശുചിത്വം, കൃത്യമായ അളവ്, സമയബന്ധിത വിതരണം, വാഴയിലയുടെ വൃത്തി, പാക്കിങ് നിലവാരം എന്നിവ ഉറപ്പാക്കുന്നതിന് പ്രത്യേക മാനദണ്ഡം ഏർപ്പെടുത്തി. ഹരിതചട്ടവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കും. വാഴയിലയുടെ ശുചിത്വം, ഭക്ഷണത്തിന്റെ നിശ്ചിത അളവ്, കൃത്യസമയത്തെ വിതരണം എന്നിവയിൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കർശനമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home