ad
Deshabhimani

ബിജെപി എംപിയുടെ ‘ലുങ്കിവാല’ പരാമർശം അധിക്ഷേപകരം; നടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ്

john brittas sushmita dev
വെബ് ഡെസ്ക്

Published on Aug 12, 2026, 07:59 AM | 1 min read

ന്യൂഡൽഹി: കേരളത്തെയും ദക്ഷിണേന്ത്യക്കാരെയും അവഹേളിക്കുന്ന തരത്തിൽ ബിജെപി എംപി സുഷ്‌മിതാ ദേവ് നടത്തിയ ‘ലുങ്കിവാല’ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ഇടതുപക്ഷ എംപിമാർ. സുഷ്‌മിതാ ദേവിനെതിരെ നടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി അവകാശലംഘന നോട്ടീസ് നൽകി.


യുപിഐ ഇടപാടുകൾക്ക് അധികനിരക്ക് ഏർപ്പെടുത്താനുള്ള ഭേദഗതി ബിൽ രാജ്യസഭയിൽ ചർച്ച ചെയ്യുന്നതിനിടെ ബ്രിട്ടാസ് സംസാരിക്കുമ്പോഴായിരുന്നു സുഷ്‌മിതാ ദേവിന്റെ അധിക്ഷേപ പരാമർശം. ബ്രിട്ടാസിന് പിന്നിലുള്ള ഇരിപ്പിടത്തിലെത്തിയ ബിജെപി എംപി പലതവണ ‘ലുങ്കിവാല’ എന്ന് വിളിച്ചെന്നാണ് ആരോപണം.


ദക്ഷിണേന്ത്യക്കാരെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടാസ് അവകാശലംഘന നോട്ടീസ് നൽകിയത്. പാർലമെന്റിന്റെ അന്തസിനും അംഗങ്ങളുടെ അവകാശങ്ങൾക്കും വിരുദ്ധമായ പെരുമാറ്റത്തിൽ സുഷ്‌മിതാ ദേവിനെതിരെ നടപടി സ്വീകരിക്കണമെന്നും ഇടതുപക്ഷ എംപിമാർ ആവശ്യപ്പെട്ടു.


‘ലുങ്കിവാല’, ‘മദ്രാസി’ തുടങ്ങിയ പ്രയോഗങ്ങൾ മുൻകാലങ്ങളിൽ ദക്ഷിണേന്ത്യക്കാരെ അപമാനിക്കാൻ ഉപയോഗിച്ചിരുന്നുവെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ നിരവധി എംപിമാർ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home