ad
Deshabhimani

യുഎഇക്ക് നേരെ ഡ്രോൺ - മിസൈൽ ആക്രമണം; വെടിനിർത്തലിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

UAE.jpg

യുഎഇയിലുണ്ടായ ഡ്രോൺ ആക്രമണം

വെബ് ഡെസ്ക്

Published on May 08, 2026, 06:50 PM | 1 min read

അബുദാബി: മേഖലയിൽ വെടിനിർത്തൽ നിലനിൽക്കെ യുഎഇക്ക് നേരെ വീണ്ടും ഡ്രോൺ - മിസൈൽ ആക്രമണം. ഇറാൻ അനുകൂല സായുധ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. വ്യാഴാഴ്ച പുലർച്ചെയാണ് യുഎഇയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി മിസൈൽ വർഷമുണ്ടായത്.


എന്നാൽ മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുംമുമ്പ് തന്നെ യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. മേരിക്കയും ഇസ്രയേലും ചേർന്ന് യുഎസിൽ നടത്തിയ ആക്രമണങ്ങൾക്ക് ശേഷമുള്ള വെടിനിർത്തൽ കരാറുകൾക്ക് വെല്ലുവിളിയുയർത്തുന്നതാണ് പുതിയ നീക്കം.


മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ കനത്ത സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചു. ജനവാസ മേഖലകളെ ലക്ഷ്യമിട്ടുള്ള ആക്രമണം സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അതിനിടെ, മേഖലയിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ ഗൾഫ് രാജ്യങ്ങൾ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.


അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധനവിനും ഈ ആക്രമണം കാരണമായേക്കും. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ ഉണ്ടായ ഈ പ്രകോപനം പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിമാന ഗതാഗതത്തിന് ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home