ad
Deshabhimani

'പഞ്ചിന്‍റെ' കൂട്ടില്‍ അതിക്രമിച്ച് കയറി; ജപ്പാനില്‍ രണ്ട് അമേരിക്കന്‍ യുവാക്കള്‍ അറസ്റ്റിൽ

punch

പഞ്ച് കുരങ്ങന്‍ | image credit: BBC

വെബ് ഡെസ്ക്

Published on May 19, 2026, 01:56 PM | 1 min read

ടോക്കിയോ: ഈ വർഷമാദ്യം സോഷ്യൽ മീഡിയയിൽ വൈറലായ പഞ്ച് എന്ന കുരങ്ങന്റെ കൂട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച രണ്ട് അമേരിക്കക്കാർ അറസ്റ്റിൽ.


ടോക്കിയോയിലെ ഇച്ചിക്കാവ സിറ്റി മൃ​ഗശാലയിലാണ് സംഭവം. റെയ്ഡ് ജഹനായ് ഡെയ്സൺ, നീൽ ജബാഹ്രി ദുവാൻ എന്നിവരെയാണ് ജപ്പാൻ പൊലീസ് അറസ്റ്റ് ചെയ്തത്. നീല സ്യൂട്ട് ധരിച്ച് ക്രിപ്റ്റോ കറൻസി പരസ്യത്തിലെ ഇമോജിയുടെ മുഖമൂടി ധരിച്ചാണ് റെയ്ഡ് ജഹനായ് കൂട്ടിലേക്ക് ചാടിവീണത്. ഡേസൺ സുരക്ഷാ വേലി ചാടിക്കടന്നാണ് കുരങ്ങുകളുടെ കൂട്ടിലേക്ക് കയറിയത്. ഇയാളുടെ കൈയിൽ ഒരു പാവയും ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഈ സമയം കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവ് ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു.


യുവാവിനെ കണ്ട് കുരങ്ങുകൾ പരിഭ്രാന്തരായി ചിതറിയോടി. എന്നാൽ ഉടൻ തന്നെ സുരക്ഷാ ഉദ്യോ​ഗസ്ഥർ ഇവരെ തടയുകയായിരുന്നു. പഞ്ച് ഉൾപ്പെടെയുള്ള കുരങ്ങുകൾ സുരക്ഷിതരാണെന്ന് മൃ​ഗശാല അധുകൃതർ അറിയിച്ചു. റീൽസ് ചിത്രീകരിക്കാനും ക്രിപ്റ്റോ കറൻസിയുടെ പ്രൊമേഷനും വേണ്ടിയാണ് യുവാക്കൾ ഈ അതിക്രമത്തിന് മുതിർന്നതെന്നാണ് കരുതപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home