ഇസ്‌താംബുൾ മേയർ അറസ്റ്റിൽ

photo credit: facebook
ഇസ്‌താംബുൾ: തുർക്കിയ പ്രസിഡന്റ് റസിബ് തയ്യിബ് എർദോഗന്റെ മുഖ്യ എതിരാളിയും ഇസ്‌താംബുൾ മേയറുമായ എക്രെം ഇമാമോഗ്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. തുർക്കിയ പ്രതിപക്ഷ നിരയിലെ പ്രധാനിയാണ് എക്രെം. അഴിമതിയും ഭീകരാവാദ ബന്ധവും ആരോപിച്ചാണ് നടപടി. എക്രെമിന് പുറമെ പ്രതിപക്ഷ നിരയിലെ മറ്റ് പ്രധാന നേതാക്കളെയും അറസ്റ്റ് ചെയ്‌തു. എതിർ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള കിരാത നടപടിയാണ് അറസ്റ്റിന് പിന്നിലെന്ന് പ്രതിപക്ഷ പാർടികൾ പ്രതികരിച്ചു.
പ്രതിപക്ഷ നിരയിലെ നൂറോളം നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ വർഷം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ എർദോഗന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയ്‌ക്ക് കനത്ത പരാജയം നേരിട്ടതും പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന ആവശ്യം ശക്തമായതുമാണ് പ്രതിപക്ഷ നിരയ്‌ക്കെതിരെ തിരിയാൻ എർദോഗനെ പ്രേരിപ്പിച്ചതെന്ന വിമർശം ശക്തമാണ്. അറസ്റ്റിൽ പ്രതിഷേധിച്ച് ഇസ്‌താംബുളിലെ പൊലീസ് ആസ്ഥാനത്തേക്ക് നൂറുകണക്കിന് പേർ മാർച്ച് ചെയ്‌തു.










0 comments