2026 ൽ 10.9 കോടിയിലേറെ ആരോഗ്യ സേവനം ; സൗദിയിൽ ആരോഗ്യപരിരക്ഷ 97 ശതമാനത്തിൽ

ഡോ. മുഹമ്മദ് അൽ അബ്ദുലാലി
റിയാദ് : സൗദി അറേബ്യയിൽ 2026ൽ 10.9 കോടിയിലേറെ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനവാസ കേന്ദ്രങ്ങളിലെ ആരോഗ്യപരിരക്ഷാ ലഭ്യത 97 ശതമാനത്തിലെത്തി. 2027ലെ ബജറ്റ് ഫോറത്തിൽ ആരോഗ്യ സേവന വിഭാഗം സഹമന്ത്രി ഡോ. മുഹമ്മദ് അൽ അബ്ദുലാലിയാണ് കണക്കുകൾ അവതരിപ്പിച്ചത്.
ആരോഗ്യമേഖലയിൽ പുതുതായി 116 പദ്ധതികൾ നടപ്പാക്കി. ഇതിൽ 15 പുതിയ പദ്ധതികളും 101ലേറെ ആരോഗ്യകേന്ദ്രങ്ങളുടെ വികസനവും ഉൾപ്പെടുന്നു. ആഴ-്‌ചയിൽ നടത്തുന്ന ശസ-്‌ത്രക്രിയകളുടെ എണ്ണം 13,000 ആയി ഉയർന്നു. അത്യാഹിത വിഭാഗത്തിലെത്തുന്ന 94.6 ശതമാനം രോഗികൾക്കും നാലു മണിക്കൂറിനുള്ളിൽ ചികിത്സ ലഭ്യമാക്കുന്നുണ്ട്.
ആരോഗ്യ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ സംതൃപ്തി സൂചിക 89 ശതമാനത്തിലേറെയായി ഉയർന്നു. 2017ൽ ഇത് 66 ശതമാനമായിരുന്നു. സ്വതന്ത്ര അന്താരാഷ-്‌ട്ര ഏജൻസിയുടെ വിലയിരുത്തലിലാണ് പുരോഗതി രേഖപ്പെടുത്തിയത്.








0 comments