Deshabhimani

മസ്‌കത്ത്‌–ജിദ്ദ സർവീസുമായി ഫ്ലൈനാസ്

flynas
വെബ് ഡെസ്ക്

Published on Nov 26, 2026, 07:18 AM | 1 min read

മസ്‌കത്ത്‌ : സൗദിയിലെ ബജറ്റ്‌ വിമാനക്കമ്പനിയായ ഫ്ലൈനാസ് മസ്‌കത്തിനും ജിദ്ദയ-്‌ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നു. ഡിസംബർ ഒന്നുമുതൽ ഒമാനിൽനിന്ന് മദീനയിലേക്കുള്ള യാത്ര എളുപ്പമാകും. ഒരേ യാത്രയിൽ രണ്ട് തീർഥാടനനഗരങ്ങളും സന്ദർശിക്കാൻ അനുവദിക്കുമെന്നും എയർലൈൻ അറിയിച്ചു.


​ഈ റൂട്ടിൽ എയർലൈൻ ആഴ-്‌ചയിൽ മൂന്ന് വിമാന സർവീസുകൾ നടത്തും. ഫ്ലൈനാസ് വെബ്‌സൈറ്റ്, ആപ്, കോൾ സെന്റർ/ ട്രാവൽ ഏജന്റുമാർ എന്നിവയിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home