Deshabhimani

3000 ദിനാറുണ്ടെങ്കിൽ കസ്റ്റംസിനെ അറിയിക്കണം; യാത്രക്കാർക്ക്‌ മുന്നറിയിപ്പുമായി കുവൈത്ത്

dinar
വെബ് ഡെസ്ക്

Published on Nov 26, 2026, 07:22 AM | 1 min read

കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് പ്രവേശിക്കുമ്പോഴും രാജ്യത്തുനിന്ന് പുറപ്പെടുമ്പോഴും കൈവശം 3000 കുവൈത്ത് ദിനാറോ അതിലധികമോ ഉണ്ടെങ്കിൽ വിവരം അറിയിക്കണമെന്ന് കുവൈത്ത് കസ്റ്റംസ്. തത്തുല്യ മൂല്യമുള്ള വിദേശ കറൻസിക്കും നിർദേശം ബാധകമാണ്. വ്യവസ്ഥ ലംഘിച്ചാൽ ഒരു വർഷംവരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


​ട്രാവലേഴ്‌സ് ചെക്കുകൾ, കൈവശമുള്ളയാൾക്ക് പണമാക്കി മാറ്റാവുന്ന ചെക്കുകൾ, പ്രോമിസറി നോട്ടുകൾ തുടങ്ങിയ സാമ്പത്തിക രേഖകളും വ്യവസ്ഥയുടെ പരിധിയിൽ വരും. പണത്തിന്റെ ഉറവിടവും എന്തിനാണ് കൊണ്ടുപോകുന്നതെന്നും ചോദിച്ചറിയാൻ കസ്റ്റംസിന് അധികാരമുണ്ട്. ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരിക്കുകയോ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് തെളിയുകയോ ചെയ-്‌താൽ തുക മുഴുവനായോ ഭാഗികമായോ പിടിച്ചെടുക്കാം.


​2013ലെ 106-ാം നമ്പർ നിയമത്തിലെ 37-ാം വകുപ്പ് പ്രകാരം, തെറ്റായ വിവരങ്ങൾ നൽകുന്നതും വെളിപ്പെടുത്തേണ്ട വിവരങ്ങൾ മനപൂർവമോ ഗുരുതരമായ അശ്രദ്ധ മൂലമോ മറച്ചുവയ-്‌ക്കുന്നതും ശിക്ഷാർഹമാണ്. നിയമലംഘനത്തിൽ ഉൾപ്പെട്ട തുകയുടെ പകുതിമുതൽ മുഴുവൻ തുകവരെ പിഴ ചുമത്താം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home