Deshabhimani

'വേദനയും ദുഃഖവും അടക്കിപ്പിടിച്ചിരിക്കുന്നു'; കോൺ​ഗ്രസ് പോരിൽ തിരുവഞ്ചൂർ

thiruvanchur
വെബ് ഡെസ്ക്

Published on Nov 26, 2026, 07:16 AM | 1 min read

തിരുവനന്തപുരം : കോൺഗ്രസ്‌ നേതാക്കളുടെ പരസ്യ ഏറ്റുമുട്ടലിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഒരു ഭാഗം പിടിച്ചു പറയാൻ താൻ ശ്രമിക്കുന്നില്ല. ഇപ്പോൾ നടക്കുന്നതിൽ എന്റെ വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണെന്നും പ്രശ്നങ്ങള്‍ പെട്ടന്ന് തീരുമെന്നാണ് പ്രതീക്ഷയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.


അധികാരത്തിൽ കൊണ്ടുവന്ന കേരള ജനതയുടെ ആകെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നത് സർക്കാരിൻറെ ഉത്തരവാദിത്വമാണെന്ന് ഓർമിപ്പിച്ച തിരുവഞ്ചൂർ, ആ ഉത്തരവാദിത്വം നിർവഹിക്കാൻ സഹായകരമായ നിലപാടുകൾ എല്ലാവരും എടുക്കും എന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു.


അതേസമയം ,കോൺഗ്രസ്‌ നേതാക്കളുടെ പരസ്യ ഏറ്റുമുട്ടലിൽ അഭിപ്രായം പറയാതെ ഒളിച്ചോടുകയാണ് മുഖ്യമന്ത്രി വി ഡി സതീശൻ. സംഘടന സംബന്ധമായ കാര്യത്തിൽ മറുപടി പറയുന്നില്ലെന്നും അത്‌ കെപിസിസി പ്രസിഡന്റിനോട്‌ ചോദിച്ചാൽമതിയെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ ഇ‍ൗ നാട്ടുകാരനല്ല, മാവിലായിക്കാരനാണെന്നാണ്‌ കോൺഗ്രസിലെ കലാപങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ മറുപടി നൽകിയത്‌.


ഉമ്മൻചാണ്ടിയുടെ കുടുംബത്തെ സമൂഹമാധ്യമത്തിൽ അധിക്ഷേപിക്കുന്നതിനെക്കുറിച്ചുള്ള പ്രതികരണമായി, തനിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ ധാരാളം അധിക്ഷേപങ്ങൾ വരുന്നുണ്ടെന്നും അതിനൊക്കെ താനെന്തിനാണ്‌ മറുപടി പറയുന്നതെന്നും മുഖ്യമന്ത്രി വി ഡി സതീശൻ ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home