Deshabhimani

ബ്രൂണോയ്ക്കും സുവാരസിനും ഇരട്ടഗോൾ, സ്‌പോർട്ടിങ്–യുണൈറ്റഡ് പോരാട്ടം സമനിലയിൽ

 Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ | Photo Credit: X/ManUtd

വെബ് ഡെസ്ക്

Published on Nov 26, 2026, 07:48 AM | 1 min read

ലിസ്ബൺ: ചാമ്പ്യൻസ് ലീ​ഗിൽ സ്പോർട്ടിങിനോട് സമനില വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ബ്രൂണോ ഫെർണാണ്ടസും ലൂയിസ് സുവാരസും ഇരട്ട​ഗോളുകൾ നേടി.


33–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ സുവാരസ് സ്‌പോർട്ടിങ്ങിനെ മുന്നിലെത്തിച്ചു. 48–ാം മിനിറ്റിൽ പെനൽറ്റി ഗോളാക്കി ബ്രൂണോ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. രണ്ടുമിനിറ്റിനകം മികച്ച ഷോട്ടിലൂടെ ലീഡും നേടിക്കൊടുത്തു.


എന്നാൽ 80-ാം മിനിറ്റിൽ ഒരു ക്രോസ് തട്ടിയകറ്റുന്നതിൽ ലാമെൻസിന് സംഭവിച്ച പിഴവ് മുതലെടുത്ത് സൂവാരസ് സമനില ഗോൾ നേടി.


ഇഞ്ചുറി സമയത്ത് യൂറി ടിലെമാൻസ് ചുവപ്പുകാർഡ് കണ്ട് പുറത്തായി. ലീഗ് ഘട്ടത്തിൽ അഞ്ചു മത്സരം പൂർത്തിയാക്കിയ യുണൈറ്റഡ് 19–ാം സ്ഥാനത്താണ്. ഒൻപതാം സ്ഥാനത്താണ് സ്പോർട്ടിങ്.


ശനിയാഴ്ച യുണൈറ്റഡ് ബ്രെന്റ്ഫോർഡിനെയും ഞായറാഴ്ച സ്പോർട്ടിംഗ് പോർട്ടോയെയും നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home