Deshabhimani

നൂതന പദ്ധതിയുമായി സൗദി; ഓരോ പൗരനും സ്‌മാർട്ട് സഹായി

smart

അബ്ദുള്ള അൽ സ്വാഹ

വെബ് ഡെസ്ക്

Published on Nov 26, 2026, 07:48 AM | 1 min read

റിയാദ് : ഓരോ പൗരനും വ്യക്തിഗത സ്മാര്‍ട്ട് സഹായിയെ ലഭ്യമാക്കുന്ന നൂതന സംവിധാനം 2027ലെ ആദ്യപാദത്തിൽ ആരംഭിക്കുമെന്ന് സൗദി വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി അബ്ദുള്ള അൽ സ്വാഹ. ശബ്‌ദനിർദേശങ്ങളിലൂടെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന എഐ അധിഷ്ഠിത സംവിധാനമാണിത്.


​സൗദി ഡാറ്റ ആൻഡ് എഐ അതോറിറ്റിയായ സദായയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാദേശിക ഭാഷാശൈലികളിൽ സംസാരിച്ച് നിർദേശങ്ങൾ നൽകാനും പൗരന്മാരുടെ ആവശ്യങ്ങൾക്കനുസരിച്ച് സർക്കാർ സേവനങ്ങൾ ലഭ്യമാക്കാനും സ-്‌മാർട്ട് സഹായിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. റിയാദിൽ നടന്ന 2027ലെ ബജറ്റ് ഫോറത്തിലാണ് മന്ത്രി പദ്ധതി പ്രഖ്യാപിച്ചത്.


​പാസ-്‌പോർട്ട് പുതുക്കൽ, വാക-്‌സിനേഷൻ, കുട്ടികളുടെ സ്കൂൾ പ്രവേശനം തുടങ്ങിയ സേവനങ്ങൾ ശബ്‌ദനിർദേശങ്ങളിലൂടെ പൂർത്തിയാക്കാനാകും. നിലവിൽ 500 പേരെ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം പ്രവർത്തിപ്പിക്കുന്നുണ്ട്. പൊതുജനങ്ങൾക്കായി ആരംഭിക്കുംമുമ്പ് പരീക്ഷണത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം ആയിരങ്ങളായി ഉയർത്തും. എഐ രംഗത്ത് ലോകത്തെ മുൻനിര അഞ്ച് രാജ്യങ്ങളിൽ ഒന്നായി മാറുകയാണ് സൗദിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home