Deshabhimani

യുഎഇ ബജറ്റിന്‌ നാഷണൽ കൗൺസിൽ അംഗീകാരം

uae budget
വെബ് ഡെസ്ക്

Published on Nov 26, 2026, 08:00 AM | 1 min read

ഷാർജ : ഒക്ടോബറിൽ മന്ത്രിസഭ അംഗീകരിച്ച 2027-ലേക്കുള്ള 9010 കോടി ദിർഹത്തിന്റെ ബജറ്റിന് യുഎഇ നാഷണൽ കൗൺസിലിന്റെ അംഗീകാരം. അബുദാബിയിൽ സഖർ ഗോബാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 2027 ലേക്കുള്ള പൊതുബജറ്റും സ്വതന്ത്ര സ്ഥാപനങ്ങളുടെ ബജറ്റും സംബന്ധിച്ച കരട് നിയമത്തിന് അംഗീകാരം നൽകിയത്. ധന സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.


കഴിഞ്ഞ ഒക-്ടോബർ 12-ന് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് 2027 മുതൽ 2029 വരെയുള്ള മൂന്നുവർഷത്തേക്ക് 29,250 കോടി ദിർഹത്തിന്റെ പൊതുബജറ്റിന്‌ ആദ്യം അംഗീകാരം നൽകിയത്. ഇത് മുൻ മൂന്ന് വർഷത്തെക്കാൾ 28.3 ശതമാനം അധികമാണ്. സാമൂഹിക വികസനത്തിനും പെൻഷനുമാണ് ഏറ്റവും കൂടുതൽ തുക മാറ്റിവച്ചിരിക്കുന്നത്.


34.6 കോടി ദിർഹം മേഖലയ-്ക്കാണ്. സർക്കാർ കാര്യങ്ങൾക്ക് 2910 കാടി ദിർഹവും ചെലവുകൾക്ക് 1780 കോടി ദിർഹവും സാമ്പത്തിക ആസ്തികൾക്കും നിക്ഷേപങ്ങൾക്കും 560 കോടി ദിർഹവും അടിസ്ഥാന സൗകര്യങ്ങൾക്കും സാമ്പത്തിക വിഭവങ്ങൾക്കും 300 കോടി ദിർഹവുമാണ് നീക്കിവച്ചത്. പൊതുസേവനങ്ങൾക്കായി 3330 കോടി ദിർഹവുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home