Deshabhimani

മാർക്ക് ആൻഡ് സേവ് മെഗാ സെയിൽ

mega sale
വെബ് ഡെസ്ക്

Published on Nov 26, 2026, 07:53 AM | 1 min read

കുവൈത്ത് സിറ്റി : നാലാം ആഗോള വാർഷികത്തോടനുബന്ധിച്ച് മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റ് ശൃംഖല നവംബർ 25 മുതൽ ഡിസംബർ 13 വരെ മെഗാ സെയിൽ നടത്തും. കുവൈത്തിലെ അഞ്ച് ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെ ജിസിസിയിലെ 26 സ്റ്റോറുകളിൽ വാർഷിക വിൽപ്പന നടക്കും.

​ഇലക്‌ട്രോണിക്‌സ്, പലചരക്ക്, നിത്യോപയോഗ സാധനങ്ങൾ, ലൈഫ്‌സ്റ്റൈൽ ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയ-്ക്ക് പ്രത്യേക വിലക്കുറവ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താക്കൾക്കായി ഉൽപന്നങ്ങൾ നിറച്ച 20 ഷോപ്പിങ് ട്രോളികൾ സമ്മാനമായി ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.


​ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയുമാണ് നാലു വർഷത്തെ വളർച്ചയ-്ക്ക് കരുത്തായതെന്നും വാർഷിക ഓഫറുകളിലൂടെ അവരോടുള്ള നന്ദി അറിയിക്കുകയാണെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു. കുവൈത്തിൽ നിലവിലുള്ള അഞ്ച് ഔട്ട്‌ലെറ്റുകൾക്കു പുറമേ 15 പുതിയ ഔട്ട്‌ലെറ്റുകൾ കൂടി ആരംഭിക്കുമെന്നും അവർ അറിയിച്ചു.


​റീജണൽ ഓപ്പറേഷൻസ് മേധാവി മുഹമ്മദ് ഷാക്കിർ, സീനിയർ ബയർ സതീഷ് കുമാർ, ബയിങ് വിഭാഗം മേധാവി രാം കുമാർ ഗൗതം, കാറ്റഗറി ബയർ ദീപു ആനന്ദൻ പിള്ള, റീജണൽ എച്ച്‌ആർ എക്‌സിക്യൂട്ടീവ് ഹംഷിദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home