ad
Deshabhimani

print edition സമ്പന്നൻമാർക്ക്‌ 
ട്രംപിന്റെ ഗോൾഡ്‌ കാർഡ്‌ വിസ പദ്ധതി

trump's gold card visa
വെബ് ഡെസ്ക്

Published on Dec 12, 2025, 01:06 AM | 1 min read


ന്യൂയോർക്ക്‌

സമ്പന്നരും ഉയർന്ന വൈദഗ്ധ്യമുള്ളവരുമായ വിദേശ പൗരന്മാർക്ക്‌ ഗോൾഡ് കാർഡ് വിസ പദ്ധതി പ്രഖ്യാപിച്ച്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. 
 10 ലക്ഷം ഡോളർ (ഏകദേശം 9 കോടി ഇന്ത്യൻ രൂപ) നൽകുന്ന വ്യക്തികൾക്ക് യുഎസ് പൗരത്വം ലഭിക്കും. 20 ലക്ഷം ഡോളർ (18 കോടി ഇന്ത്യൻ രൂപ) നൽകി കമ്പനികൾക്കും ഗോൾഡ് കാർഡിലൂടെ വിദഗ്ധ തൊഴിലാളികളെ യുഎസിലെത്തിക്കാം. വ്യക്തികൾക്ക്‌ ഒരു കാർഡും കമ്പനികൾക്ക് ഒന്നിലധികം കാർഡും ലഭിക്കും. 



ഗോൾഡ്‌ കാർഡ്‌ പദ്ധതിയുടെ ഭാഗമായി കോടിക്കണക്കിനു ഡോളർ ട്രഷറിയിലെത്തുമെന്ന്‌ ട്രംപ് പറഞ്ഞു. വിദേശ നിക്ഷേപം കൊണ്ടുവരാനായി 1990ൽ ആരംഭിച്ച ഇബി -5 വിസകൾക്ക് പകരമായാണ് പുതിയ പദ്ധതി. കുറഞ്ഞത് 10 പേർ ജോലി ചെയ്യുന്ന ഒരു കമ്പനിയിൽ ഏകദേശം 10 ലക്ഷം ഡോളർ ചെലവഴിക്കുന്നവർക്കായിരുന്നു ഇബി 5 വിസ ലഭിച്ചിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home