ad
Deshabhimani

ഇറാനിൽ നേരിട്ടുള്ള സൈനിക ഇടപെടലിനും സാധ്യത; 'ബൂട്ട്‌സ് ഓൺ ദ ഗ്രൗണ്ട്' തള്ളിക്കളയാതെ ട്രംപ്‌

Donald trump.jpg
വെബ് ഡെസ്ക്

Published on Mar 03, 2026, 10:58 AM | 1 min read

വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ, ആവശ്യമെങ്കിൽ ഇറാൻ മണ്ണിൽ നേരിട്ടുള്ള സൈനിക ഇടപെടലിന് മടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ ഇറാനെതിരെ വ്യോമാക്രമണങ്ങളും മറ്റും നടക്കുന്നുണ്ടെങ്കിലും, സാഹചര്യങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ കരസേനയെ ഇറക്കുന്നതടക്കമുള്ള എല്ലാ സൈനിക നീക്കങ്ങളും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


എന്താണ് 'ബൂട്ട്‌സ് ഓൺ ദ ഗ്രൗണ്ട്'?


ഒരു വിദേശ രാജ്യത്ത് കേവലം വ്യോമാക്രമണമോ ഡ്രോൺ ആക്രമണമോ നടത്തുന്നതിന് പകരം, സ്വന്തം കരസേനയെ നേരിട്ട് യുദ്ധമുഖത്തേക്ക് നിയോഗിക്കുന്നതിനെയാണ് സൈനിക ഭാഷയിൽ 'ബൂട്ട്‌സ് ഓൺ ദ ഗ്രൗണ്ട്' എന്ന് വിളിക്കുന്നത്. സാധാരണയായി അമേരിക്കൻ പ്രസിഡന്റുമാർ ഇത്തരം നേരിട്ടുള്ള സൈനിക നീക്കങ്ങൾ ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും, താൻ അത്തരമൊരു ഉറപ്പ് നൽകുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. കരസേനയുടെ സേവനം ഇപ്പോൾ അനിവാര്യമാണെന്ന് കരുതുന്നില്ലെങ്കിലും, ഭാവിയിൽ ആവശ്യം വന്നാൽ അത് ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


1980-ലെ ഇറാൻ ബന്ദി പ്രതിസന്ധി കാലത്താണ് ഈ പ്രയോഗം ആദ്യമായി വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. വിയറ്റ്‌നാം യുദ്ധകാലത്തും മറ്റും സമാനമായ പ്രയോഗങ്ങൾ ഉണ്ടായിരുന്നെങ്കിലും 'ബൂട്ട്‌സ് ഓൺ ദ ഗ്രൗണ്ട്' എന്ന പ്രയോഗം ട്രംപിന്റെ പുതിയ പരാമർശത്തോടെ വീണ്ടും ആഗോളതലത്തിൽ ചർച്ചയായിരിക്കുകയാണ്.



deshabhimani section

Related News

View More
Deshabhimani
Home