ad
Deshabhimani

യുദ്ധമുഖത്ത് പരിഭ്രാന്തനായി ട്രംപ്; മുട്ടുമടക്കാതെ ഇറാൻ

Trump.jpg
വെബ് ഡെസ്ക്

Published on Mar 24, 2026, 02:52 PM | 2 min read

ഇറാന്റെ ഊർജ രം​ഗം ആക്രമിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ അമേരിക്കയുടെ പരാജയമായി ഇറാൻ മാധ്യമങ്ങൾ. ചർച്ചകൾ മുന്നോട്ട് പോകുമ്പോൾ വിട്ടുവീഴ്ചയ്ക്ക് പകരം പ്രതിരോധത്തിന്റെ പാത സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇറാൻ സൂചിപ്പിച്ചു.


ഇറാനിയൻ വൈദ്യുത നിലയങ്ങളെയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിക്കുന്നതിൽ നിന്ന് അമേരിക്ക അഞ്ച് ദിവസത്തെ സമയം അനുവദിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം ടെഹ്‌റാനിലെ മാധ്യമങ്ങൾ പരിഹാസത്തോടെയാണ് നേരിടപ്പെട്ടത്.ഇറാനെ മുച്ചൂടും മുടിക്കുമെന്ന് വെല്ലുവിളിച്ച് 48 മണിക്കൂർ പിന്നിടവെ, താത്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കുകായിരുന്നു ഡോണൾഡ് ട്രംപ്. യുദ്ധം പൂർണമായി അവസാനിപ്പിക്കാൻ ഇറാനുമായി "വളരെ നല്ലതും ഫലപ്രദവുമായ ചർച്ചകൾ" നടക്കുന്നുവെന്നും അതിനാൽ ഇറാന്റെ ഊർജകേന്ദ്രങ്ങൾ ആക്രമിക്കുന്നത് അഞ്ചുദിവസത്തേക്ക് നിർത്തിവയ്‌ക്കുന്നുവെന്നായിരുന്നു യുഎസ് പറഞ്ഞത്.


എന്നാൽ ഒരു തരത്തിലുമുള്ള ചർ‌ച്ചയും നടന്നിട്ടില്ലെന്ന് ഇറാനും വ്യക്തമാക്കിയിരിക്കുകയാണ്. രണ്ട് അതിശക്തരായ രാജ്യങ്ങൾ ഇറാനെ തകർ‌ത്തെറിയാൻ തുടക്കം കുറിച്ചതോടെ ഇറാന്റെ കഥ അവസാനിച്ചെന്ന് ലോകരാജ്യങ്ങൾ പലതും കരുതി. എന്നാൽ ഇറാൻ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. അമേരിക്കക്കെതിരെ വലിയ വെല്ലുവിളിയും ഉയർത്തി. ജിസിസി രാജ്യങ്ങൾ വഴിയുള്ള സമ്മർദവും ഓഹരി സൂചികയിൽ യുഎസ് കൂപ്പുകുത്തിയതും നാറ്റോ രാജ്യങ്ങൾ ഹോർമുസിൽ യുദ്ധക്കപ്പലിറക്കണമെന്ന അമേരിക്കൻ അഭ്യർഥന നിരസിച്ചതും അവര്‍ക്ക് വലി തിരിച്ചടിയായി


ചെെനയുടെ സഹായമഭ്യർഥിച്ചപ്പോഴും സെെനിക നടപടി അവസാനിപ്പിക്കാനായിരുന്നു നിർദ്ദേശം. എല്ലാ സമ്മർദ്ദങ്ങളുമായപ്പോൾ ട്രംപ് യുദ്ധം അവസാനിപ്പിക്കാനുള്ള ആലോചനയിലേക്കാണ് ആദ്യം എത്തിയത്. പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ ഇതുവരെ ഇറാനുമായി ഒരു ചർച്ചയും യുഎസ് നടത്തിയിട്ടില്ലെന്ന് ഇറാൻ മീഡിയയും വ്യക്തമാക്കി.


ഊർജ മേഖലിലേക്കുള്ള അമേരിക്കൻ ആക്രമണവും അതിന് പ്രത്യാക്രമണം ഇറാൻ നടത്തുകയും ചെയ്തതോടെ അമേരിക്ക ആക്രമണങ്ങളിൽ‌ നിന്നും ഒഴിവാവുകയായിരുന്നു. അക്രമസമയം നീട്ടിവച്ചതോടെ അമേരിക്ക കോമാളിത്തരം കാണിക്കുകയാണെന്ന് തിരിച്ചറിയാനായി- ഇറാൻ മാധ്യമമായ മെഹർ ന്യൂസ് പറഞ്ഞു.


ആക്രമണം അഴിച്ചുവിടുന്ന ശക്തികൾ തങ്ങള്‍ യുദ്ധത്തിൽ‌ ജയിക്കില്ലെന്ന് മനസിലാക്കുന്നതിന് പിന്നാലെ യുദ്ധം വേ​ഗത്തിലാക്കുന്നത് ചരിത്രത്തിലുടനീളം കാണാൻ സാധിക്കും. യുഎസും അത്തരത്തിലൊരു നീക്കമാണ് നടത്തുന്നതെന്ന് അവരുടെ ഒരാഴ്ചത്തെ നീക്കങ്ങൾ വീക്ഷിച്ചാൽ കാണാനാകും. എല്ലാത്തിനും തുടക്കമിട്ടത് കഴിഞ്ഞ തിങ്കളാഴ്ച വെെകുന്നേരമായിരുന്നു. ​ഗൾഫ് സംഘര്‍ഷത്തില്‍ ഇറാന്റെ വെടിനിർത്തലിനായി റഷ്യയുടെ സഹായം അമേരിക്ക അഭ്യർഥിക്കുകയുണ്ടായി. ചില നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഇറാനുമായി സംസാരിക്കാൻ‌ തയ്യാറാണ്. യുദ്ധം പെട്ടെന്ന് അവസാനിക്കും - ട്രംപ് പറഞ്ഞു


ട്രംപിൻ‌റെ ഏകപക്ഷീയമായ വാ​ഗ്ദാനമായിരുന്നു അത്. അതേസമയം, ഇറാനെ പിന്തുണയ്ക്കുന്നതിൽ റഷ്യ സജീവമായ പങ്കുവഹിച്ചിട്ടുണ്ട്. ജനീവയിൽ നടന്ന യുഎസ്-ഇറാൻ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഒമാൻ വിദേശകാര്യ മന്ത്രി ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് നടത്തിയ സംഭാഷണം ("കാര്യമായ വീക്ഷണ കൈമാറ്റം") ശ്രദ്ധിക്കേണ്ടതാണ്, പ്രത്യേകിച്ച് രണ്ട് ഉന്നത നയതന്ത്രജ്ഞർ "സൈനിക ഏറ്റുമുട്ടലിന് ഏറ്റവും വേഗത്തിൽ അന്ത്യം കുറിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിൽ ഊന്നൽ നൽകി."


ചുരുക്കത്തില്‍, എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന തത്രപ്പാടിലാണ് അമേരിക്ക. അത്രമാത്രം എതിർപ്പുകൾ ഇപ്പോൾ തന്നെ രാജ്യം നോരിട്ട് കഴിഞ്ഞു.ഇറാനെ ഇല്ലാതാക്കുന്നതിനായി തുടങ്ങിയ യുദ്ധം അമേരിക്കൻ വ്യാപാരത്തിനൊപ്പം നയതന്ത്രത്തിന് തന്നെ വലിയ തിരിച്ചടിയാവുകയാണ്.








deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home