print edition ഹോർമുസ് പിടിച്ചെടുക്കുമെന്ന് ട്രംപ്; പൂർണ നിയന്ത്രണത്തിലെന്ന് ഇറാൻ

തെഹ്‌റാൻ: ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് അധീനതയിലാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ധാർഷ്ട്യത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ. ഹോർമുസ് പൂർണമായും ഇറാന്റെ നിയന്ത്രണത്തിലാണെന്നും അമേരിക്ക പരാജയം സമ്മതിക്കുന്നതുവരെ ഉപരോധം തുടരുമെന്നും ഇറാന്റെ വിദേശ സഹമന്ത്രി കാസെം ഗരീബാബാദി പ്രഖ്യാപിച്ചു.
ന്യൂയോർക്കിൽ നടന്ന റാലിയിലാണ് ഇറാനെ പരാജയപ്പെടുത്തിയ ശേഷം ഉടൻ ഹോർമുസ് കടലിടുക്കിനെ യുഎസ് അധിനിവേശ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് അനുയായികളോട് പറഞ്ഞത്. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ യുഎസും ഇറാനും ഒപ്പുവച്ച താൽക്കാലിക വെടിനിർത്തൽ കരാറിന്റെ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കേയാണ് ട്രംപിന്റെ പ്രകോപനകരമായ പ്രസ്‌താവന. ഹോർമുസ് തുറന്നുനൽകിയാൽ മറ്റെല്ലാ വിഷയങ്ങളും മാറ്റിവച്ച് യുദ്ധം അവസാനിപ്പിക്കാമെന്ന് അമേരിക്ക അഭ്യർഥിച്ചിരുന്നു. എന്നാൽ, തങ്ങൾ മുന്നോട്ടുവച്ച ആറ് ഉപാധികൾ അംഗീകരിക്കാതെ ഒത്തുതീർപ്പിന് വഴങ്ങില്ലെന്ന് ഉറച്ച നിലപാടിലാണ് ഇറാൻ.










0 comments