ഒത്തുപോകാൻ കഴിയുന്നില്ല; നടൻ ദേവൻ ബിജെപിയിൽ നിന്ന് രാജിവെച്ചു

ആലപ്പുഴ : പ്രമുഖ അഭിനേതാവ് ദേവൻ ബിജെപിയിൽ നിന്ന് രാജിവെച്ചു. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ വെച്ചായിരുന്നു സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നുവെന്ന പ്രഖ്യാപനം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തുതന്നെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആ പ്രശ്നങ്ങളിലേക്ക് താനിപ്പോൾ കടക്കുന്നില്ലെന്നും ദേവൻ പറഞ്ഞു. ബിജപെിയുടെ നിലപാടുമായി തന്റെ കാഴ്‌ചപ്പാടുകൾ യോജിക്കുന്നില്ലെന്നും ദേവൻ വ്യക്തമാക്കി.









0 comments