ad
Deshabhimani

വനിതാ ഹോക്കി ലോകകപ്പ്: ആദ്യ പോരാട്ടത്തിൽ ഇന്ത്യ ചൈനയ്‌ക്കെതിരെ

Hokey

സലീമ ടെറ്റെ| Photo:AFP

വെബ് ഡെസ്ക്

Published on Aug 16, 2026, 02:00 PM | 1 min read

വേവ്‌റെ/അംസ്റ്റൽവീൻ : വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീം ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുന്നു. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ചൈനയാണ് ഇന്ത്യയുടെ എതിരാളികൾ. ലോക റാങ്കിങിൽ ഒൻപതാം സ്ഥാനത്തുള്ള ഇന്ത്യക്ക് രണ്ടാം റാങ്കുകാരായ ചൈനയ്‌ക്കെതിരായ മത്സരം കടുത്ത വെല്ലുവിളിയാകും. പാരീസ് ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ടീമാണ് ചൈന. മുൻ ഇന്ത്യൻ പരിശീലകൻ ഷൂർഡ് മാരിനെയാണ് ചൈനയെ പരിശീലിപ്പിക്കുന്നത്.


ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് മുന്നേറാൻ ഇന്ത്യക്ക് ഇന്ന് വിജയം അനിവാര്യമാണ്. കഴിഞ്ഞ മാസം ഡച്ചുകാരായ നെതർലൻഡ്സിൽ ക്യാമ്പ് ചെയ്ത് വഗനർ സ്റ്റേഡിയത്തിൽ പരിശീലനവും സന്നാഹ മത്സരങ്ങളും പൂർത്തിയാക്കിയാണ് സലീമ ടെറ്റെയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യൻ ടീം ടൂർണമെന്റിനെത്തുന്നത്.


അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലും ഇരു ടീമുകളും ഏറ്റുമുട്ടുന്നുണ്ടെന്നതിനാൽ ഇന്നത്തെ മത്സരത്തിന് പ്രാധാന്യമേറെയാണ്. 1974ലെ പ്രഥമ ലോകകപ്പിൽ അജിന്ദർ കൗറിന്റെ നേതൃത്വത്തിലിറങ്ങി നാലാം സ്ഥാനം നേടിയതാണ് ലോകകപ്പിൽ ഇന്ത്യയുടെ മികച്ച നേട്ടം. 2022ലെ ഒൻപതാം സ്ഥാനം മെച്ചപ്പെടുത്തുകയാണ് ടീമിന്റെ പ്രധാന ലക്ഷ്യം.


ഇതുവരെ ഏറ്റുമുട്ടിയ 21 മത്സരങ്ങളിൽ ഇരു ടീമുകളും 10 വീതം വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഒരു മത്സരം സമനിലയിൽ കലാശിച്ചു. ലോകകപ്പിൽ 2022ൽ ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 സമനിലയിലാണ് അവസാനിച്ചത്. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഡിഡി സ്പോർട്സിലും മത്സരം തത്സമയം കാണാം. ജിയോസ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും ലൈവ് സ്ട്രീമിംഗും ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home