ad
Deshabhimani

വീഡിയോ വൈറൽ പിന്നാലെ നിരോധനം; കുട്ടി സഖാവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ പൂട്ടി

Kutti Sakhaav
വെബ് ഡെസ്ക്

Published on Aug 16, 2026, 01:40 PM | 1 min read

തിരുവനന്തപുരം : ഇൻസ്റ്റാഗ്രാമിൽ തരംഗമായ 'കുട്ടി സഖാക്കളുടെ' വീഡിയോയ്ക്ക് പിന്നാലെ കുട്ടി വൈറൽ താരം തിരൂർ വെട്ടം സ്വദേശിയായ മുഹമ്മദ് സിയാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ പൂട്ടി. ബാലസംഘം യൂണിറ്റിലെ സഹപ്രവർത്തകരെ പരിചയപ്പെടുത്തിക്കൊണ്ട് സിയാനും കൂട്ടുകാരും പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമായത്. മികച്ച റീച്ചും ലക്ഷക്കണക്കിന് ആരാധകരുമുള്ള പേജാണ് നഷ്ടമായത്. മുൻപ് തെരഞ്ഞെടുപ്പ് വേളയിൽ പിതാവുമായുള്ള ബെറ്റിൽ തന്റെ സ്ഥാനാർത്ഥി തോറ്റതിനെ തുടർന്ന് സിയാൻ വാക്കുപാലിച്ച് തല മൊട്ടയടിച്ചതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


"സഖാക്കളേ എന്താ പാട്, സുഖമല്ലേ.." എന്ന് അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങിയ വീഡിയോയിൽ തന്റെ ബാലസംഘം യൂണിറ്റിന്റെ പ്രസിഡന്റിനെയും സെക്രട്ടറിയെയുമാണ് സിയാൻ പരിചയപ്പെടുത്തിയത്. സിയാനാണ് ഈ യൂണിറ്റിന്റെ ജോയിന്റ് സെക്രട്ടറി. പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം രണ്ട് മില്യണിലധികം കാഴ്ചക്കാരെയാണ് വീഡിയോ നേടിയത്.


വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ലാൽസലാം എന്ന് കമന്റ് ചെയ്ത് കുട്ടികളെ അഭിവാദ്യം ചെയ്തിരുന്നു. പിഎ മുഹമ്മദ് റിയാസ് എംഎൽഎ അടക്കമുള്ള നേതാക്കളും വീഡിയോയ്ക്ക് കമന്റുകളുമായെത്തി. ഇതിനുപിന്നാലെയാണ് മെറ്റ അക്കൗണ്ട് നീക്കം ചെയ്തത്.


അക്കൗണ്ട് പൂട്ടിപ്പോയതിൽ സങ്കടമില്ലെന്നും മനസ്സിലാണ് ചെങ്കൊടിയെന്നും ഇനിയും വീഡ‍ിയോകൾ ചെയ്യുമെന്നും സിയാൻ വ്യക്തമാക്കി. മികച്ച റീച്ചുള്ള പേജാണ് നഷ്ടമായതെന്നും അക്കൗണ്ട് തിരിച്ചുകിട്ടാൻ അപ്പീൽ നൽകിയിട്ടുണ്ടെന്നും മെറ്റയ്ക്ക് ഇമെയിൽ അയച്ചിട്ടുണ്ടെന്നും സിയാന്റെ പിതാവ് പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home