ad
Deshabhimani

'ട്രംപ് സ്ട്രെയിറ്റ്'; ഹോർമുസിന് സ്വന്തം പേര് നൽകുമെന്ന് ട്രംപ്

Donald Trump Image Credit : free press journal

Image Credit : free press journal

വെബ് ഡെസ്ക്

Published on Sep 03, 2026, 05:39 PM | 1 min read

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ പുതിയ നിര്‍ദേശവുമായി യുഎസ് പ്രഡിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന്റെ പേര് തൻ്റെ പേരിൽ 'ട്രംപ് സ്ട്രെയിറ്റ്' എന്ന് മാറ്റാൻ ട്രംപ് നിർദേശിച്ചു. ഈ പ്രദേശം പൂർണമായും അമേരിക്കയുടെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടാണ് ട്രംപ് പുതിയ നിർദേശം മുന്നോട്ടുവെച്ചത്.


"ഇപ്പോൾ ഇത് അമേരിക്കയുടെ നിയന്ത്രണത്തിലായ സ്ഥിതിക്ക്, ഹോർമുസ് സ്ട്രെയിറ്റ് എന്ന പേര് 'ട്രംപ് സ്ട്രെയിറ്റ്' എന്ന് മാറ്റണ്ടേ? അമേരിക്കയെപ്പോലെ തന്നെ ഇതും എപ്പോഴത്തേക്കാളും ചൂടുപിടിച്ചതായിരിക്കും!"- ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.


കഴിഞ്ഞദിവസം ദക്ഷിണ ഇറാനിലെ സിരിക് നഗരത്തിൽ ഒരു വിവാഹച്ചടങ്ങിനിടെ യുഎസ് നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ബഹ്‌റൈൻ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചിരുന്നു.


ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായി യു.എസ് അവകാശപ്പെടുന്നുണ്ടെങ്കിലും വ്യാപാരക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്. ഫെബ്രുവരി 28ൃന് ആരംഭിച്ച ഈ യുദ്ധം 6 ആഴ്ച കൊണ്ട് അവസാനിക്കുമെന്നാണ് ട്രംപ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സംഘർഷം ഇപ്പോൾ ഏഴാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്.


മുൻപ് കാനഡയുമായുള്ള വ്യാപാര തർക്കങ്ങൾക്കിടെ അതിർത്തിയിലെ ഒന്റാറിയോ തടാകത്തിന്റെ പേര് 'ലേക്ക് അമേരിക്ക' എന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home