കോഴിക്കോട് കണ്ടെത്തിയത് 'മണൽ ബോംബ്'

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ആളുകളെ ഏറെനേരം മുൾമുനയിൽ നിർത്തിച്ചത് 'മണൽ ബോംബ്'. കൊട്ടാരം റോഡ് ജങ്‌ഷനിലെ ഒഴിഞ്ഞ സ്ഥലത്തിന്റെ മൂലയിൽ നിന്ന് കണ്ടെത്തിയത് വ്യാജ സ്റ്റീൽ ബോംബുകളാണെന്ന് വ്യക്തമായി. ഉച്ചയോടെ സിറ്റി കൺട്രോൾ റൂമിലെക്കാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയെന്ന് വിളിയെത്തിയത്. വിവരമറിഞ്ഞ് പ്രദേശവാസികളും പരിഭ്രാന്തിയിലായി.
നടക്കാവ് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയപ്പോൾ, ഒരു കവറിൽ മണൽ നിറച്ച് അതിനുള്ളിൽ സൂക്ഷിച്ച നാല് സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തി. ബോംബാകാനുള്ള സാധ്യതയിൽ തൊണ്ടിമുതൽ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ബോംബ് നിർവീര്യമാക്കാനുള്ള നടപടികള്‍ക്കിടയിലാണ് പാത്രത്തിനുള്ളിൽ മണലാണെന്ന് വ്യക്തമായത്.









0 comments