ad
Deshabhimani

സ്ത്രീ-പുരുഷ സമത്വം പോരാട്ടത്തിലൂടെ നേടിയെടുത്തത്: എം വി ​ഗോവിന്ദൻ

M V govindan
വെബ് ഡെസ്ക്

Published on Sep 03, 2026, 06:39 PM | 1 min read

തിരുവനന്തപുരം: സമൂഹത്തിന്റെ പൊതുമുന്നേറ്റത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്‌താവന ആരും നടത്തിയാലും സിപിഐ എം നിലപാട് അതിനോട് യോജിക്കുന്നതല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സ്‌ത്രീ - പുരുഷ സമത്വം ഭരണഘടന ഉറപ്പ്‌ നല്‍കുന്നതാണ്‌. ഈ സമത്വം വലിയ പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.


ഈ സമത്വത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ചരിത്രത്തിന്റെ ഭാഗമായി ഉയർന്നുവന്ന നിരവധി സമാനതകളില്ലാത്ത പോരാട്ടങ്ങളിലൂടെയാണ് ഇന്നത്തെ സ്ത്രീ-പുരുഷ സമത്വം നേടിയെടുത്തിട്ടുള്ളത്. ലോകം ശ്രദ്ധിക്കുന്ന സ്‌ത്രീ മുന്നേറ്റങ്ങള്‍ക്ക്‌ രൂപം നല്‍കിയ നാടാണ്‌ കേരളം. എൽഡിഎഫ് ആണ് കുടുംബശ്രീയ്ക്ക് രൂപം നൽകിയത്. കേരളത്തിലെ പകുതിയോളം തദ്ദേശ സ്ഥാപനങ്ങള്‍ നയിക്കുന്നത്‌ വനിതകളാണ്‌. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിശ്ചയദാര്‍ഢ്യമാണ്‌ ഈ മുന്നേറ്റങ്ങള്‍ക്ക്‌ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home